Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:56 AM IST Updated On
date_range 5 Feb 2018 10:56 AM IST'ഡോക്ടർമാർ കേരളത്തിലേക്ക്' പദ്ധതിയുമായി ഐ.എം.എ
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ ഡോക്ടർമാരുടെ സാമൂഹിക സേവനത്തിെൻറ പാഠങ്ങൾ ഉൾക്കൊള്ളുന്നതിന് രാജ്യത്തെ 'ഡോക്ടർമാർ കേരളത്തിലേക്ക്' മുദ്രാവാക്യവുമായി ഐ.എം.എ പുതിയ പദ്ധതി ആരംഭിക്കുമെന്ന് ഐ.എം.എ ദേശീയ പ്രസിഡൻറ് ഡോ. രവിവാങ്കേക്കർ അറിയിച്ചു. രണ്ടുദിവസമായി കോവളത്തു നടക്കുന്ന ഐ.എം.എ ദേശീയ നേതൃയോഗത്തിലാണ് പ്രഖ്യാപനം. രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിൽനിന്ന് പുറത്തുവരുന്ന ഡോക്ടർമാരുടെ എണ്ണം ആവശ്യമുള്ള ഡോക്ടർമാർക്ക് ഒപ്പമെത്താൻ അധികകാലം വേണ്ടിവരില്ല. എന്നാലിപ്പോൾ ഡോക്ടർമാരുടെ കുറവ് നിലനിൽക്കുന്നുണ്ട്. ഇത് നികത്താൻ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ഐ.എം.എ സർക്കാറുകളോട് ആവശ്യപ്പെട്ടു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും കുറവ് നിലനിൽക്കുന്നുണ്ട്. മറ്റ് വൈദ്യശാസ്ത്ര ശാഖകളിലെ അശാസ്ത്രീയ പരിശീലനം ലഭിച്ചവർക്ക് ആധുനിക വൈദ്യശാസ്ത്രത്തിലേക്ക് പ്രവേശനം നൽകുന്ന ബ്രിഡ്ജ് കോഴ്സ് നിർത്തണം. ഇത് രാജ്യത്തെ ചികിത്സാരംഗത്തെ കുഴപ്പത്തിലാക്കാനേ ഉതകൂ. ഡോക്ടർമാർക്ക് ചികിത്സക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 25 സംസ്ഥാനങ്ങളിൽനിന്ന് നൂറോളം ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story