Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:56 AM IST Updated On
date_range 5 Feb 2018 10:56 AM ISTഓഖി ദുരന്തം: -വല നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകണമെന്ന്
text_fieldsbookmark_border
നീണ്ടകര: ഓഖി ദുരന്തത്തെ തുടർന്ന് വലകൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഓഖി ദുരന്തത്തിലുൾപ്പെടുത്തി നഷ്ടപരിഹാരം നൽകണമെന്ന് ഐ.എൻ.ടി.യു.സി, നീണ്ടകര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കോവിൽത്തോട്ടം മുതൽ അഴീക്കൽ വരെയുള്ള കടലിൽ അഞ്ച് മാറിനും പതിനോട്ട് മാറിനും ഇടയിലുള്ള കടലിൽ അടിഞ്ഞുകൂടിയ ചെളിത്തിട്ടയിൽ കുരുങ്ങി ലക്ഷക്കണക്കിന് രൂപയുടെ വല നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. നീണ്ടകര പഞ്ചായത്തിൽ മാത്രം മുപ്പത് വള്ളങ്ങൾക്ക് ഇരുപത്തി അയ്യായിരം മുതൽ രണ്ട് ലക്ഷം വരെ വിലയുള്ള വലകൾ നഷ്ടപ്പെട്ടിട്ടുണ്ട്. തുടർന്നും ഈ പ്രദേശത്ത് മത്സ്യംപിടിക്കാൻ പോകാൻ മത്സ്യത്തൊഴിലാളികൾ ഭയപ്പെടുകയാണ്. ഇത്തരത്തിൽ നാശനഷ്ടമുണ്ടായിട്ടും നീണ്ടകര ഫിഷറീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കാത്തതിൽ പ്രതിഷേധിച്ച് ഫിഷറീസ് അസി. ഡയറക്ടർ ഓഫിസ് പിക്കറ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. ഐ.എൻ.ടി.യു.സി ജില്ല ട്രഷറർ സുഭാഷ് കലവറ ഉദ്ഘാടനം ചെയ്തു. പവിഴപ്പറമ്പിൽ പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ, ബിജുദേവരാജൻ, കുമ്പളംചിറ ബാബു, സുരോഷ്, ജോൺസൺ, രഞ്ചകുമാർ, ജയകുമാർ, രാമചന്ദ്രൻ, വിജൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story