Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:53 AM IST Updated On
date_range 5 Feb 2018 10:53 AM ISTശ്രീലങ്കൻ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ധനം തീർന്നതിനെ തുടർന്ന് ശ്രീലങ്കൻ എയർവേയ്സ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി. കൊളംബോയിൽനിന്ന് 285 യാത്രക്കാരുമായി മാലിയിലേക്ക് പോയ 151 -നമ്പർ വിമാനമാണ് ഇറക്കിയത്. ഇന്ധനം തീർന്നതിനെ തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് സന്ദേശം അയക്കുകയായിരുന്നു. ഇതിനെ തുടർന്ന് തൊട്ടടുത്ത വിമാനത്താവളമായ തിരുവനന്തപുരത്ത് വിമാനം ഇറക്കാൻ സന്ദേശം ലഭിച്ചു. ഞായറാഴ്ച വൈകീട്ട് 4.45ഒാടെ ഇറക്കിയ വിമാനം ഇന്ധനം നിറച്ച് അരമണിക്കൂറിന് ശേഷം മാലിയിലേക്ക് പുറപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story