Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:53 AM IST Updated On
date_range 5 Feb 2018 10:53 AM ISTഇ.എസ്.ഐ ആശുപത്രിയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണം- -^പൗരസമിതി
text_fieldsbookmark_border
ഇ.എസ്.ഐ ആശുപത്രിയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണം- --പൗരസമിതി കരുനാഗപ്പള്ളി: പുത്തന്‍തെരുവില്‍ പുതുതായി നിർമിക്കുന്ന ഇ.എസ്.ഐ ആശുപത്രിയുടെ നിർമാണം ഉടന്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് കെ.എസ്. പുരം പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ അധികൃതരോട് ആവശ്യപ്പെട്ടു. 1976ല്‍ ഇ.എസ്.ഐ ഹോസ്പിറ്റലിനായി ഡിപ്പാര്‍ട്ടുമെൻറ് സ്ഥലം എടുത്തിരുെന്നങ്കിലും പിന്നീട് ഈ തീരുമാനത്തില്‍നിന്ന് പിന്മാറുകയായിരുന്നു. ഇതിനെതിരായി നടത്തിയ ജനകീയ സമരങ്ങളുടെ ഫലമായി കെ.സി. വേണുഗോപാല്‍ എം.പിയും കേന്ദ്ര സഹമന്ത്രിയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെയും ഇടപെടലിെൻറ ഭാഗമായിട്ടാണ് 2013ല്‍ പുത്തന്‍തെരുവില്‍ ഇ.എസ്.ഐ ആശുപത്രിക്കായി ഏഴരക്കോടി അനുവദിച്ച് ആശുപത്രിയുടെ നിർമാണപ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ആശുപത്രി നിർമാണത്തിെൻറ കരാറുകാരനും ഇ.എസ്.ഐ അധികൃതരും തമ്മിലുള്ള തര്‍ക്കം കാരണം ഹോസ്പിറ്റലിെൻറ നിർമാണപൂര്‍ത്തീകരണം അനന്തമായി നീളുകയാണെന്ന് ധര്‍ണ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കെ.സി. വേണുഗോപാല്‍ എം.പി അടിയന്തരമായി ഇടപെട്ട് പ്രശ്‌നപരിഹാരം കാണണമെന്ന് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത പൗരസമിതി പ്രസിഡൻറ് കെ.എസ്. പുരം സുധീര്‍ ആവശ്യപ്പെട്ടു. എം.കെ. നിസാര്‍ അധ്യക്ഷത വഹിച്ചു. എച്ച്. റഹാസ്, ഷഫീഖ് കാട്ടയ്യം, പ്രദീപ്കുമാർ, സത്താര്‍ വാക്കത്തറയിൽ, അജ്മല്‍, പ്രവീൺ, അഫ്‌സല്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story