Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:53 AM IST Updated On
date_range 5 Feb 2018 10:53 AM ISTസ്വകാര്യ സ്കാനിങ് സെൻററുകളുടെ അമിത ചാർജ്: ഹൈകോടതി വിശദീകരണം തേടി
text_fieldsbookmark_border
തിരുവനന്തപുരം: സ്വകാര്യ സ്കാനിങ് സെൻററുകൾ അമിത ചാർജ് ഇൗടാക്കുന്നതിനെതിരെ സർക്കാറിനോട് ഹൈകോടതി വിശദീകരണം തേടി. പൊതുപ്രവർത്തകനായ പി.കെ. രാജു ഹൈകോടതിയിൽ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച് സർക്കാർ, ഹെൽത്ത് സെക്രട്ടറി എന്നിവരിൽനിന്നാണ് വിശദീകരണം ആവശ്യപ്പെട്ടത്. പി.കെ. രാജു സംസ്ഥാന മനുഷ്യാവകാശ കമീഷൻ മുമ്പാകെ നൽകിയ ഹരജി െഎ.ജി ശ്രീജിത്ത് അന്വേഷിക്കുകയും ആ റിപ്പോർട്ടിൽ ഇപ്രകാരം ശിപാർശ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, അന്ന് അത് നടപ്പായില്ല. മനുഷ്യാവകാശ കമീഷെൻറ ഉത്തരവ് നടപ്പാക്കാത്തതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്. സർക്കാർ തലത്തിൽ വിദഗ്ധ സമിതി രൂപവത്കരിച്ച് ലാബുകളുടെ പരിശോധന നിരക്കുകളിൽ ഏകീകരണം വരണമെന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story