Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:53 AM IST Updated On
date_range 5 Feb 2018 10:53 AM ISTപ്രതിഷേധക്കോട്ട വൻ വിജയമാക്കും ^മുസ്‌ലിം ലീഗ്
text_fieldsbookmark_border
പ്രതിഷേധക്കോട്ട വൻ വിജയമാക്കും -മുസ്‌ലിം ലീഗ് ഇരവിപുരം: ജനരോഷത്തിെൻറ ഒരു കോടിയിലധികം ഒപ്പുകളുമായി ആറിന് തിരുവനന്തപുരം സെക്രേട്ടറിയറ്റ് മുതൽ കൊല്ലം കലക്ടറേറ്റ് വരെ നടത്തുന്ന പ്രതിഷേധക്കോട്ട വൻ വിജയമാക്കാൻ ഇരവിപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നീക്കങ്ങൾക്കെതിരെ ഐക്യമുന്നണിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര -സംസ്ഥാന ബജറ്റുകൾ നിരാശാജനകമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ഹമീദ് മുഴങ്ങോടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. അഹമ്മദ് ഉെഖെൽ സ്വാഗതം പറഞ്ഞു. കിടങ്ങിൽ സുധീർ, പോളയത്തോട് ഷാജഹാൻ, തോപ്പിൽ നൗഷാദ്, എസ്. സബീർ, ബിനു മാധവൻ, അയത്തിൽ നിസാം എന്നിവർ സംസാരിച്ചു. എസ്.ബി.ഐയുടെ എ.ടി.എമ്മിൽ മോഷണശ്രമം -ചിത്രം - കരുനാഗപ്പള്ളി: കരുനാഗപ്പള്ളി തൊടിയൂരിലെ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിന് മുൻവശത്തെ എസ്.ബി.ഐയുടെ എ.ടി.എമ്മിൽ മോഷണശ്രമം. എ.ടി.എമ്മിെൻറ കൗണ്ടർ തള്ളി മറിച്ചിട്ടെങ്കിലും പണമൊന്നും നഷ്പ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഞയറാഴ്ച പുലർച്ചെ ഒന്നോടെയാണ് മോഷണംശ്രമം നടന്നത്. ശനിയാഴ്‌ച രാത്രി ഒമ്പത് വരെ എ.ടി.എമ്മിൽനിന്നും ഇടപാടുകാർ പണംപിൻവലിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് കരുനാഗപ്പള്ളി പൊലീസിൽ ബാങ്ക് അധികൃതർ വിവരമറിച്ചത്. കൊല്ലന്നുനിന്ന് വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, കൊല്ലം സ്പെഷൽ ബ്രാഞ്ച് എ.സി.പി എസ്. ഷിഹാബുദ്ദീൻ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. രാജേഷ്കുമാർ, എസ്.ഐ വി. ശിവകുമാർ, ഗ്രേഡ് എസ്.ഐന്മാരായ ഷെബിൻ മാത്യു, നവാസ് എന്നിവരടങ്ങിയ സംഘമെത്തി തെളിവെടുപ്പ് നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story