Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:53 AM IST Updated On
date_range 5 Feb 2018 10:53 AM ISTഎൻജിനീയറുടെ ഒഴിവ്
text_fieldsbookmark_border
ഓച്ചിറ: ഓച്ചിറ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തില്‍ അക്രഡിറ്റഡ് എൻജിനീയറുടെ ഒഴിവുണ്ട്. സിവില്‍ എൻജിനീയറിങ് ബിരുദം അെല്ലങ്കില്‍ സിവില്‍ എൻജിനീയറിങ് ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റിെൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 14ന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണം. ഇൻര്‍വ്യൂ 16ന് വൈകീട്ട് മൂന്നിന്. ഫോണ്‍: 0476--2690232. തണ്ണീര്‍ത്തട ദിനാചരണം: വിദ്യാർഥികള്‍ക്ക് മത്സരം ഓച്ചിറ: തണ്ണീത്തട ദിനാചരണത്തിെൻറ ഭാഗമായി ഐ.ടി.ഐയിൽ ആറിന് രാവിലെ 10ന് ഹൈസ്‌കൂള്‍, പ്ലസ് ടു, ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നോത്തരി, ചിത്രരചന മത്സരങ്ങള്‍ നടത്തും. പട്ടികജാതി വികസനവകുപ്പിെൻറ കീഴിലുള്ള ഓച്ചിറ ഗവ. ഐ.ടി.ഐയുടെയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിെൻറയും ആഭിമുഖ്യത്തിലാണ് പരിപാടി. താൽപര്യമുള്ളവര്‍ 0476 -20691222, 9497361122 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ആണ്ടുനേർച്ച കൊല്ലം: കുറ്റിച്ചിറ രിഫാഇ ജുമാമസ്ജിദിലെ രിഫാഇ ആണ്ടുനേർച്ച എട്ട്, ഒമ്പത്, 10, 11 തീയതികളിൽ നടക്കും. മതപ്രഭാഷണം, രിഫാഇ അനുസ്മരണം, ചികിത്സ ധനസഹായ വിതരണം, പ്രാർഥന സമ്മേളനം, രിഫാഇ റാത്തീബ്, അന്നദാനം എന്നിവ ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story