Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:47 AM IST Updated On
date_range 5 Feb 2018 10:47 AM ISTരോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിനില്ല ^കുമ്മനം
text_fieldsbookmark_border
രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിനില്ല -കുമ്മനം രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിനില്ല -കുമ്മനം തിരുവനന്തപുരം: രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാനത്തിെൻറ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി വിലപിക്കുന്ന ധനമന്ത്രി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ലക്ഷങ്ങളാണ് എഴുതിയെടുത്തത്. ജനങ്ങൾ മുണ്ടുമുറുക്കിയുടുക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രി ചികിത്സക്കിടെ പിഴിഞ്ഞുടുക്കാൻ വാങ്ങിയ തോർത്തിനും തലയണയ്ക്കും വരെ പൊതുപണം എഴുതിയെടുത്തിരിക്കുകയാണ്. ഇത്രയും കാപട്യം നിറഞ്ഞ നേതാക്കളുള്ള സർക്കാർ ഇതിനു മുമ്പ് കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. നിയമസഭ സാമാജികരുടെ ചികിത്സ ചെലവുകൾക്ക് പരിധി നിശ്ചയിക്കണമെന്ന ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ശിപാർശ നടപ്പാക്കാത്തത് ചികിത്സയുടെ പേരിൽ ലക്ഷങ്ങൾ കീശയിലാക്കാനാണ്. ധനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പോലും വിശ്വാസമില്ലാത്ത സർക്കാർ ഡോക്ടർമാരെ മലയാളിയുടെ ആരോഗ്യം പരിപാലിക്കാൻ നിയോഗിച്ചത് ക്രൂരതയാണ്. കേരളത്തിൽ ഇനിയൊരിക്കലും ഭരണം കിട്ടില്ലെന്ന തിരിച്ചറിവാണ് ഇടതു മന്ത്രിമാരെ കടുംവെട്ടിന് പ്രേരിപ്പിക്കുന്നത്. പരാന്നഭോജികളായി മാറിയ കമ്യൂണിസ്റ്റ് മുതലാളിമാരുടെ ഭരണം തുടരാൻ അനുവദിക്കണമോയെന്ന് ഘടകകക്ഷികൾ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story