Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിഗൂഢ ജീവിതങ്ങളിൽ...

നിഗൂഢ ജീവിതങ്ങളിൽ ചുറ്റിത്തിരിഞ്ഞ് പൊലീസ്

text_fields
bookmark_border
തിരുവനന്തപുരം: 41 വർഷങ്ങൾക്ക് മുമ്പാണ് കിളിമാനൂർ സ്വദേശിനിയായ ആനന്ദവല്ലിയും വിതുര സ്വദേശിയായ സുകുമാരൻ നായരും വിവാഹം കഴിക്കുന്നത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച കല്യാണമായിരുന്നു ഇരുവരുടേതും. പി.ഡബ്ല്യു.ഡി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു സുകുമാരൻ നായർ. ആനന്ദവല്ലി വീട്ടമ്മയും. കല്യാണത്തിന് ശേഷം ആനന്ദവല്ലിക്ക് കുടുംബസ്വത്തി​െൻറ ഓഹരിയിൽനിന്ന് നാല് ഏക്കർ സ്ഥലം നൽകിയിരുന്നുവെന്ന് സഹോദരൻ രാജൻ പറയുന്നു. എന്നാൽ, കഴിഞ്ഞ 25 വർഷമായി ആനന്ദവല്ലിക്കോ സുകുമാരൻ നായർക്കോ അവരുടെ കുടുംബവുമായി ഒരു ബന്ധവുമില്ല. മാതാവ് മരിച്ച വിവരം ബന്ധുക്കൾ അറിയിച്ചിട്ടുപോലും അവിടേക്ക് പോകാനോ കാര്യം തിരക്കാനോ തയാറായില്ല. സഹോദരങ്ങളുടെ മക്കളുടെ കല്യാണത്തിനും പോകാതായതോടെ ബന്ധുക്കളും ഇവരെ ഉപേക്ഷിച്ചു. 15 വർഷമായി ഇവർ ശാസ്തമംഗലത്ത് താമസം തുടങ്ങിയിട്ട്. സുകുമാരൻ നായരുടെ പെൻഷൻ ഉപയോഗിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നത്. മകന് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല. ആഴ്ചയിലൊരിക്കൽ ഓട്ടോപിടിച്ച് പുറത്തുപോയി പച്ചക്കറിയും വീട്ടുസാധനങ്ങളും വാങ്ങി വരും. കുടുംബം ഭൂരിഭാഗം സമയവും വീട്ടിൽ പ്രാർഥനകളും പൂജകളും നടത്തി കഴിയുകയായിരുന്നുവെന്ന് പരിസരവാസികൾ പറ‍യുന്നു. രാത്രി വീട്ടിൽനിന്ന് മണിയടി ശബ്ദവും മന്ത്രോച്ചാരണങ്ങളും കേട്ടിരുന്നു. തമിഴ്‌നാട്ടിലും തിരുവനന്തപുരത്തുമുള്ള ചില സ്വാമിമാരുടെ ആശ്രമത്തിൽ സ്ഥിരം സന്ദർശകരായിരുന്നു ഇവരെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടുവളപ്പിലേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. കഴിഞ്ഞ ആഴ്ച മീറ്റർ റീഡിങ് എടുക്കാനെത്തിയ വാട്ടർ അതോറിറ്റി ജീവനക്കാരനെ പോലും സുകുമാരൻ നായർ വീട്ടിൽ കയറ്റിയിരുന്നില്ല. തുടർന്ന് വാട്ടർ അതോറിറ്റി മ്യൂസിയം പൊലീസിൽ പരാതിയും നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story