Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:47 AM IST Updated On
date_range 5 Feb 2018 10:47 AM ISTസി.പി.എം ജില്ല സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും, ആനാവൂർ സെക്രട്ടറിയായി തുടർന്നേക്കും
text_fieldsbookmark_border
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടിയായി ആനാവൂർ നാഗപ്പൻ തുടരാൻ സാധ്യത. നിലവിലെ സ്ഥിതിയിൽ ആനാവൂർ നാഗപ്പൻ സെക്രട്ടറിയായി തുടരുന്നതിനോട് കാര്യമായ വിയോജിപ്പൊന്നും പാർട്ടിക്കുള്ളിലില്ല. ജില്ല കമ്മിറ്റിയിൽ പുതുതായി ആറിലധികം പേരെത്തുമെന്നാണ് വിവരം. നിലവിൽ രണ്ട് ഒഴിവുകളുണ്ട്. അതിനു പുറമേ, രണ്ടുപേർ ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതായും അറിയുന്നു. ഇവർക്ക് പകരം പുതിയ ആളുകളെ ഉൾപ്പെടുത്തും. യുവാക്കൾക്കും വനിതകൾക്കും ദലിത് പിന്നാക്ക വിഭാഗങ്ങൾക്കും അർഹമായ പരിഗണന ലഭ്യമാക്കണമെന്ന മാർഗനിർേദശമുള്ളതിനാൽ അതിനനുസരിച്ചാകും ജില്ല കമ്മിറ്റിക്ക് രൂപം നൽകുക. സമ്മേളനത്തിൽ മൂന്ന് പ്രവർത്തന റിപ്പോർട്ടുകളാണ് അവതരിപ്പിച്ചത്. സർക്കാറിെൻറയും സംഘടനയുടെയും പ്രവർത്തനങ്ങൾ ഉൾപ്പെടെ സമ്മേളനം ചർച്ച ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം. സംഘടനാതലത്തിലും സർക്കാർ തലത്തിലുമുള്ള പാളിച്ചകൾ ചൂണ്ടിക്കാട്ടിയ സമ്മേളനത്തിൽ ജന. സെക്രട്ടറി, മുഖ്യമന്ത്രി, പൊലീസ്, സി.പി.െഎ എന്നിവർക്കെതിരെയെല്ലാം വിമർശനങ്ങളുമുണ്ടായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പ്രവർത്തന റിപ്പോർട്ടിൻമേൽ വിശദമായ ചർച്ചയാണ് നടന്നത്. കാര്യമായ വിഭാഗീയതക്കൊന്നും അവസരം നൽകാതെയാണ് സമ്മേളനം പൂർത്തീകരിക്കുന്നതും. ജില്ല സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച സാഹചര്യത്തിലാണ് ആനാവൂർ നാഗപ്പൻ ചുമതലേയറ്റത്. കഴിഞ്ഞ കാലങ്ങളിൽ ആനാവൂർ മികച്ചനിലയിൽ പാർട്ടിയെ നയിെച്ചന്നും പാർട്ടിയുടെ അംഗത്വത്തിൽ വർധനയുണ്ടായതായുമാണ് വിലയിരുത്തൽ. സെക്രട്ടറി സ്ഥാനത്തേക്ക് ചില നേതാക്കളുടെ പേരുകൾ ഉയർന്നിട്ടുണ്ടെങ്കിലും അങ്ങനെയൊരു മാറ്റത്തിന് സാധ്യതയില്ലെന്നുതന്നെയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. തിങ്കളാഴ്ച വൈകീട്ട് 10,000 പേർ പെങ്കടുക്കുന്ന റെഡ്വളൻറിയർ മാർച്ച്, ഒരു ലക്ഷം പേർ പെങ്കടുക്കുന്ന ബഹുജനറാലി, പൊതുസമ്മേളനം എന്നിവയോടെയാണ് സമ്മേളനം സമാപിക്കുക. വൈകീട്ട് അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story