Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:47 AM IST Updated On
date_range 5 Feb 2018 10:47 AM IST'കുറുമ്പൻ ദൈവത്താൻ, അധഃസ്ഥിതരുടെ ദൈവദൂതൻ' പുസ്തകം പ്രകാശനം ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: കുറുമ്പൻ ദൈവത്താേൻറത് ശ്രീനാരായണ ഗുരുവിന് സമാനമായ നവോഥാന പ്രവർത്തനമായിരുന്നെന്ന് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. കെ.കെ. കൃഷ്ണൻ രചിച്ച 'കുറുമ്പൻ ദൈവത്താൻ-, അധഃസ്ഥിതരുടെ ദൈവദൂതൻ' പുസ്തകത്തിെൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജാതീയമായി വിവേചനം നിലനിന്നിരുന്ന കാലത്ത് അതിനെതിരെ ശക്തമായി പൊരുതിയ ആളാണ് കുറുമ്പൻ ദൈവത്താൻ. അദ്ദേഹത്തിെൻറ പ്രവർത്തനം മധ്യതിരുവിതാംകൂറിൽ മാത്രം ഒതുങ്ങിയതുകൊണ്ട് ഗുരുദേവനെയോ ചട്ടമ്പിസ്വാമികളെയോ അയ്യങ്കാളിയെയോ പോലെ കേരളീയ നവോഥാനത്തിെൻറ മുൻനിരയിൽ അടയാളപ്പെടുത്തപ്പെട്ടില്ലെന്നും വി.എസ് പറഞ്ഞു. നവോഥാന മൂല്യങ്ങൾ തമസ്കരിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് കുറുമ്പൻ ദൈവത്താെൻറ ജീവിതം പുതുതലമുറക്ക് പരിചയപ്പെടുത്തുന്നത് പ്രസക്തമാണെന്ന് ആദ്യപ്രതി സ്വീകരിച്ചുകൊണ്ട് സംസാരിച്ച മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ പറഞ്ഞു. പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ഡോ. ആറന്മുള ഹരിഹരപുത്രൻ അധ്യക്ഷത വഹിച്ചു. ആറന്മുള ശശി പുസ്തകാവതരണം നടത്തി. പ്രഫ. ജി.എൻ പണിക്കർ, ഡോ. നിർമലാദേവി, കുന്നുകുഴി എസ്. മണി, പാച്ചല്ലൂർ സുകുമാരൻ, പി.വി. ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story