Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:47 AM IST Updated On
date_range 5 Feb 2018 10:47 AM ISTരുദ്രക്ക് നീതി: സമരത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയ കൂട്ടായ്മ
text_fieldsbookmark_border
തിരുവനന്തപുരം: നാലുമാസം പ്രായമുള്ള മകൾ രുദ്ര എസ്.എ.ടി ആശുപത്രിയിൽ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഊരൂമ്പട്ടലം കോട്ടമുകൾ സ്വദേശികളായ സുരേഷും രമ്യയും നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയ കൂട്ടായ്മ. ഞായറാഴ്ച രാവിലെ പത്തരയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രകടനമായാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദിയിലേക്ക് ഇവർ എത്തിയത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരക്കാർക്കൊപ്പം നിൽക്കുമെന്ന് ഇവർ അറിയിച്ചു. സമരത്തിന് പിന്തുണയുമായി കൂട്ടായ്മയിലെ അരുൺ റിലേ നിരാഹാരവും തുടങ്ങി. 410 ദിവസമായി സെക്രേട്ടറിയറ്റ് നടയിൽ സമരം നടത്തുകയാണ് ഇവർ. മുഖ്യമന്ത്രിയെ കാണാനായി പാസ് എടുത്ത് സെക്രട്ടേറിയറ്റിൽ കയറിയെങ്കിലും ഓഫിസിലേക്ക് കയറ്റിവിടുന്നില്ലെന്ന് ഇവർ പറഞ്ഞു. ജ്വാല ഫൗണ്ടേഷെൻറ അശ്വതി, ജിനു, കാർത്തിക, അഫ്സൽ, സന്ധ്യ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story