Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:44 AM IST Updated On
date_range 5 Feb 2018 10:44 AM ISTതലസ്ഥാനത്ത് കൊമ്പുകുലുക്കാൻ ബ്ലാസ്റ്റേഴ്സ്
text_fieldsbookmark_border
തിരുവനന്തപുരം: സമൂഹത്തിെൻറ താഴെതട്ടിലേക്ക് പ്രൊഫഷനൽ ഫുട്ബാൾ വളർത്തണമെന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്േറ്റഴ്സിെൻറ തിരുവനന്തപുരത്തെ ഫുട്ബാൾ സ്കൂളിന് തുടക്കമായി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബ്ലാസ്റ്റേഴ്സിെൻറ മുഖ്യ പരിശീലകൻ ഡേവിഡ് ജെയിംസ് ഉദ്ഘാടനം നിർവഹിച്ചു. മാനേജ്മെൻറിെൻറ കേരളത്തിലെ 24ാം സ്കൂളാണ് തലസ്ഥാനത്തേത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 120 കുട്ടികൾ ഡേവിഡ് ജെയിംസിനൊപ്പം ഫുട്ബാൾ പരിശീലനം നടത്തി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി നിലവിൽ 1500 കുട്ടികളാണ് പദ്ധതിയിൽ പങ്കാളികളായിരിക്കുന്നത്. തികച്ചും പ്രൊഫഷണലായ പരിശീലനമാണിവർക്ക് നൽകുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ ബാസ്റ്റേഴ്സിെൻറ റിസർവ് ടീമായി നിലനിർത്തും. ടീമിെൻറ വിവിധമത്സരങ്ങളിലും ഇവരുടെ സേവനം ഉപയോഗിക്കുമെന്ന് ക്ലബ് സ്ട്രാറ്റജിക് ഇനിഷ്യേറ്റിവ് ഡയറക്ടർ സഞ്ചിത്ത് ജോസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story