Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:44 AM IST Updated On
date_range 5 Feb 2018 10:44 AM ISTകാറ്റിൽ വീടിെൻറ മേൽക്കൂര തകർന്നു
text_fieldsbookmark_border
കല്ലമ്പലം: നാവായിക്കുളം ഡീസൻറ് മുക്കിൽ വീടിെൻറ മേൽക്കൂര കാറ്റിൽ തകർന്നുവീണു. വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഡീസൻറ് മുക്ക് വൈരമല കറ്റുവെട്ടിയിൽ കസാലുദ്ദീെൻറ ഉടമസ്ഥതയിെല ഓടിട്ട വീടാണ് കഴിഞ്ഞദിവസത്തെ കാറ്റിൽ തകർന്നത്. രണ്ടുമുറികളുടെ മേൽക്കൂര പൂർണമായി തകർന്നു. കസാലുദ്ദീെൻറ സഹോദരി നദീറയും കുടുംബവുമാണ് വീട്ടിൽ താമച്ചിരുന്നത്. സംഭവസമയത്ത് നദീറയും രണ്ടു മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ശബ്ദംകേട്ട് പുറത്തേക്ക് ഒാടിയതിനാൽ അപകടമുണ്ടായില്ല. വീട്ടുപകരണങ്ങൾക്ക് നാശനഷ്ടമുണ്ട്. അസുഖബാധിതനായ ഭർത്താവിെൻറ ചികിത്സക്കായി സ്വന്തം വീടും പുരയിടവും വിൽക്കേണ്ടിവന്ന നദീറ ഇപ്പോൾ ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story