Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:44 AM IST Updated On
date_range 5 Feb 2018 10:44 AM ISTഉത്സവ ഘോഷയാത്രക്കിടെ ആന വിരണ്ടു
text_fieldsbookmark_border
അഞ്ചൽ: ഉത്സവ ഘോഷയാത്രക്കിടെ ആന വിരണ്ടത് പരിഭ്രാന്തിപരത്തി. അഞ്ചൽ പനയഞ്ചേരി ശ്രീധർമശാസ്ത ക്ഷേത്രത്തിലെ ഉത്സവ സമാപനത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്ത് ഘോഷയാത്രക്കിടെയാണ് ആന വിരണ്ടത്. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ഘോഷയാത്ര അഞ്ചൽ മുക്കട ജങ്ഷനിലെത്തിയപ്പോൾ റോഡിലൂടെ സൈറൺ മുഴക്കി വന്ന ആംബുലൻസ് അടുത്തെത്തിയപ്പോഴാണ് ഒമ്പതാനകളിൽ ഒരെണ്ണം വിരണ്ടത്. ഉടൻതന്നെ പാപ്പാന്മാർ ആനയെ നിയന്ത്രിച്ച് കൂട്ടത്തിൽനിന്നും ദൂരെ മാറ്റിയതിനാൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല. റോഡിലുടനീളം ജനത്തിരക്കായിരുന്നിട്ടും എലിഫൻറ് സ്ക്വോഡ് ഘോഷയാത്രയുടെ ഏറ്റവും പിന്നിലായാണ് സഞ്ചരിച്ചത്. ആന വിരണ്ട സമയത്ത് സംഭവസ്ഥലത്തേക്ക് ഇവർക്ക് എത്തിച്ചേരാൻ ഏറെ സമയമെടുക്കേണ്ടി വന്നത് നാട്ടുകാരിൽ പ്രതിഷേധമുളവാക്കി. ഉത്സവ ഭാരവാഹികൾ ഉച്ചഭാഷിണിയിലൂടെ എലിഫൻറ് സ്ക്വാഡിനോട് സഹായമഭ്യർഥിക്കുന്നതും കേൾക്കാമായിരുന്നു. അൽപസമയത്തിന് ശേഷം ആറാട്ട്ഘോഷയാത്ര പുനരാരംഭിച്ച് പനയഞ്ചേരി ക്ഷേത്ര സന്നിധിയിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story