Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവടയമ്പാടി: ...

വടയമ്പാടി: മുഖ്യമന്ത്രി ഉത്തരം പറയണം ^ജിഗ്​നേഷ് ​​േമവാനി

text_fields
bookmark_border
വടയമ്പാടി: മുഖ്യമന്ത്രി ഉത്തരം പറയണം -ജിഗ്നേഷ് േമവാനി തിരുവനന്തപുരം: വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമര പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം പറയണമെന്ന് ദലിത് സമരനേതാവ് ജിഗ്നേഷ് മേവാനി. വടയമ്പാടിയില്‍ സംഭവിച്ചത് ദലിത് പ്രക്ഷോഭങ്ങള്‍ക്കെതിരായ കേരള സര്‍ക്കാറി​െൻറ നിലപാട് വ്യക്തമാക്കുന്നതാണ്. ജനാധിപത്യപരമായും സമാധാനപരമായും നടന്ന സമരത്തെ പൊലീസ് അടിച്ചമര്‍ത്തുകയായിരുന്നുവെന്നും ആര്‍.എസ്.എസി​െൻറയും ഹിന്ദു ഐക്യവേദിയുടെയും പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളുമായി ഇടതുസര്‍ക്കാര്‍ അവിശുദ്ധ സന്ധിയിലാണെന്ന് പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story