Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂന്തുറയില്‍ മിനി...

പൂന്തുറയില്‍ മിനി ഫിഷിങ്​ ഹാര്‍ബറിന് പകരം ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍

text_fields
bookmark_border
പൂന്തുറ തീരത്ത് ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയാല്‍ സമീപപ്രദേശങ്ങളിലെ തീരങ്ങളായ ബീമാപള്ളി, പനത്തുറ ഭാഗങ്ങള്‍ ശക്തമായും കടല്‍കയറി തീരങ്ങള്‍ നഷ്ടപ്പെടും പൂന്തുറ: മിനി ഫിഷിങ് ഹാര്‍ബറിന് പകരം ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി പ്രഖ്യാപനത്തിനെതിരെ പൂന്തുറയില്‍ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍. തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഫിഷിങ് ഹാര്‍ബർ. എന്നാൽ, ഇതിന് പകരം കഴിഞ്ഞ ദിവസം ഫിഷറീസ് മന്ത്രി തന്നെയാണ് വിശാഖപട്ടണം മോഡല്‍ ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി പൂന്തുറയില്‍ യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. വിഴിഞ്ഞത്ത് തുറമുഖം വരുന്നതിനാല്‍ സമീപ പ്രദേശങ്ങളില്‍ ഫിഷിങ് ഹാര്‍ബറുകള്‍ സ്ഥാപിച്ചാൽ അത് തീരങ്ങള്‍ കോട്ടംതട്ടുമെന്നതിലാണ് ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി പൂന്തുറയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, മിനി ഫിഷിങ് ഹാര്‍ബറിന് പകരം ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതികൊണ്ട് പ്രയോജനമിെല്ലന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. പൂന്തുറ തീരത്ത് ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയാല്‍ സമീപപ്രദേശങ്ങളിലെ തീരങ്ങളായ ബീമാപള്ളി, പനത്തുറ ഭാഗങ്ങളിൽ കടല്‍ കയറി തീരങ്ങള്‍ നഷ്ടപ്പെടാൻ ഇടയാകും. മുമ്പ് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതെ പൂന്തുറയില്‍ പുലിമുട്ടുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് ബീമാപള്ളി, ചെറിയതുറ ഭാഗങ്ങളില്‍ കടല്‍ തീരങ്ങളിലേക്ക് കയറി നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. പുലിമുട്ടുകള്‍ക്ക് സമാനമായ രീതിയിലാണ് ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയും അതിനാല്‍ ഇത് ഗുണത്തെക്കാള്‍ എറെ ദോഷം ചെയ്യുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 15 ലക്ഷം ചെലവാക്കി പുണെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ പൂന്തുറ തുറമുഖത്തിനുള്ള മാതൃകാപഠനം നടത്തി ഇടക്കാല റിപ്പോര്‍ട്ട് തുറമുഖ എന്‍ജിനീയറിങ് വകുപ്പിന് നേരത്തേ തന്നെ കൈമാറിയിരുന്നു. റിപ്പോര്‍ട്ടില്‍ പൂന്തുറയുടെ ഭൂപ്രകൃതിയനുസരിച്ച് മിനി മത്സ്യബന്ധന തുറമുഖം നിര്‍മിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാെണന്നും കടലി​െൻറ നീരൊഴുക്ക്, അടിത്തട്ടിലെ മണ്ണി​െൻറ സ്വഭാവം, തിരമാലകളുടെ രീതി, പാര്‍വ്വതീപുത്തനാര്‍ കടലിലേക്ക് ഒഴുകുന്നതടക്കമുള്ള വിവരങ്ങള്‍ മാതൃകാപഠനത്തിലൂടെ കണ്ടത്തെിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ പൂന്തുറയില്‍ ഫിഷിങ് ഹാര്‍ബറിനായി അഞ്ചുകോടി ബജറ്റില്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഇതിനെയെല്ലാം അട്ടിമറിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞദിവസം ഫിഷറീസ് മന്ത്രിയുടെ പ്രഖ്യാപനം. ഇത് ഓഖി വിതച്ച ദുരിതത്തില്‍നിന്ന് കരകയറിവരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയായാണ് നൽകുന്നത്. നിലവില്‍ തീരത്തുനിന്ന് ഉപജീവനമാര്‍ഗം നടത്താന്‍ കഴിയാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കിതക്കുന്ന അവസ്ഥയാണ്. ദിവസം തോറും കൂടുതല്‍ തീരം നഷ്ടമായി കൊണ്ടിരിക്കുന്നത് കാരണം വള്ളമിറക്കാനോ കയറ്റാനോ കഴിയാത്ത സാഹചര്യമാണ്. ഇത് കാരണം റോഡിലേക്ക് കയറിയാണ് കമ്പവലകള്‍ വലിക്കുന്നത്. ഇത് വലകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കാൻ ഇടയാകുന്നുണ്ട്. ഇപ്പോൽ ഇറക്കുന്നതും കയറ്റുന്നതും ട്രാക്കര്‍ ഉപയോഗിച്ചാണ്. പൂന്തുറക്ക് പുറമേ തൊട്ടടുത്ത പ്രദേശമായ വലിയതുറയിലും മിനി ഫിഷിങ് ഹര്‍ബാര്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് മാതൃക പഠനം നടത്തിയിരുന്നു പുതിയ പ്രഖ്യാപനത്തോടെ അതും ഇല്ലാതായി. ഇതിനായി നാട്ടുകാര്‍ നിരവധിതവണ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തിയിരുന്നു. ഫിഷിങ് ഹാർബർ പ്രഖ്യാപനത്തില്‍ ഒതുങ്ങിയത് കാരണം കടല്‍പ്പാലത്തിന് മുകളില്‍ വാഹനങ്ങളില്‍ വള്ളെമത്തിച്ച ശേഷം കടലിലേക്ക് തള്ളിയിടാറാണ് പതിവ്. ഇത് പലപ്പോഴും വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയാകാറുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story