Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:41 AM IST Updated On
date_range 5 Feb 2018 10:41 AM ISTഒന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: നഗരത്തിൻ കഞ്ചാവ് ചില്ലറവിൽപന നടത്തിവന്നയാളെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. തിരുവനന്തപുരം രാജാജി നഗർ ഫ്ലാറ്റ് നമ്പർ 683ൽ ചെവിയൻ സനൽ എന്ന സനൽകുമാർ (39) ആണ് പിടിയിലായത്. നഗരത്തിലെ സ്കൂളും പരിസരവും ആണ് ഇയാളുടെ വിൽപന കേന്ദ്രം. അടുത്തിടെ കഞ്ചാവ് ഉപയോഗിച്ചതിന് ചില സ്കൂൾ കുട്ടികളെ ഷാഡോ പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ അവരുടെ രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ കൺേട്രാൾ റൂം അസി. കമീഷണർ വി. സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ ബോധവത്കരണം നടത്തിയിരുന്നു. ഇതിൽ ചില കുട്ടികളിൽനിന്ന് വിതരണക്കാരെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മുമ്പും ഇയാൾ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. നഗരത്തിലെ പല വിദ്യാലയങ്ങളിലെയും കുട്ടികൾ ഇയാളിൽനിന്ന് കഞ്ചാവ് വാങ്ങാറുണ്ടെന്ന് പൊലീസ് പറഞ്ഞു. 200 രൂപ, 500 രൂപ, 1000 രൂപ പൊതികളാക്കിയാണ് ഇയാൾ വിറ്റിരുന്നത്. ആവശ്യക്കാരെ ഫോൺ മുഖാന്തരം ബന്ധപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിലും സ്കൂൾ കോളജ് കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വിൽപനക്കെതിരെ ശക്തമായ അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. കേൻറാൺമെൻറ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൺേട്രാൾ റൂം അസി. കമീഷണർ വി. സുരേഷ്കുമാറിെൻറ നേതൃത്വത്തിൽ കേൻറാൺമെൻറ് എസ്.ഐ. ഷാഫി, ഷാഡോ എസ്.ഐ സുനിൽലാൽ, എ.എസ്.ഐ ഗോപകുമാർ സിറ്റി ഷാഡോ ടീം അംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story