Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെട്ടിടനികുതി...

കെട്ടിടനികുതി നോട്ടീസ്, പിഴവുകൾ തിരുത്തുമെന്ന് വിളപ്പിൽ പഞ്ചായത്ത്

text_fields
bookmark_border
പേയാട്: കെട്ടിടനികുതി നോട്ടീസിൽ സംഭവിച്ച പിഴവുകൾ ശ്രദ്ധയിൽപെട്ടതായും ഇത് നികുതി ദായകർക്ക് പഞ്ചായത്തിൽ നേരിട്ടെത്തി തിരുത്താമെന്നും വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് എൽ. വിജയരാജ് അറിയിച്ചു. പഞ്ചായത്തിലെ നിലവിലെ രേഖകൾ ഓൺലൈനാക്കി മാറ്റുകയാണ്. സഞ്ചയ സോഫ്റ്റ്വെയറിലും നിലവിലെ ഡാറ്റകൾ തിരുത്തപ്പെടും. ആകെയുള്ള 13,547 കെട്ടിടങ്ങളുടെയും വിവരങ്ങൾ ഇത്തരത്തിൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റപ്പെടുത്തുമ്പോൾ സംഭവിച്ച ചില പിശകുകൾ നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുള്ളതായി മനസ്സിലാക്കാൻ കഴിഞ്ഞു. നിലവിലെ നികുതിദായകരിൽ കുടിശ്ശിക ഇല്ലാത്തവർക്കും ഡിമാൻറ് നോട്ടീസ് നൽകിയിട്ടുണ്ട്. മുമ്പ് നികുതി ഒടുക്കിയ രസീത് ഹാജരാക്കി ഇക്കൂട്ടർക്ക് രേഖകളിൽ തിരുത്തൽ വരുത്താമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പ്രസിഡൻറ് അറിയിച്ചു. 2013-14 മുതലുള്ള കെട്ടിടനികുതി കുടിശ്ശികക്ക് പിഴപ്പലിശ ഒഴിവാക്കിയിട്ടുള്ളതായും പ്രസിഡൻറ് വെളിപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story