Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:38 AM IST Updated On
date_range 5 Feb 2018 10:38 AM IST'കാൻസർ റിലീഫ് ഇന്ത്യ' തിരക്കഥ മത്സരം
text_fieldsbookmark_border
തിരുവനന്തപുരം: കേരള കലാകേന്ദ്രത്തിെൻറ ജീവകാരുണ്യ സംരംഭമായ 'കാൻസർ റിലീഫ് ഇന്ത്യ', അർബുദ ബോധവത്കരണം അടിസ്ഥാനമാക്കി ഒരു മിനിറ്റിനും അഞ്ച് മിനിറ്റിനും മധ്യേ ദൈർഘ്യംവരുന്ന ലഘു ചിത്രങ്ങൾക്കുള്ള തിരക്കഥകളുടെ മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന തിരക്കഥകൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന തിരക്കഥകളെ അടിസ്ഥനമാക്കി കാൻസർ റിലീഫ് ഇന്ത്യ ഷോർട്ട് ഫിലിമുകൾ നിർമിക്കും. മത്സരത്തിനുള്ള തിരക്കഥകളുടെ നാല് കോപ്പികൾ മാർച്ച് നാലിനകം ലഭിക്കത്തക്കവിധം എക്സിക്യൂട്ടിവ് ഡയറക്ടർ, കാൻസർ റിലീഫ് ഇന്ത്യ, 27/1819 വഞ്ചിയൂർ, തിരുവനന്തപുരം 695 035 കേരളം വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ: 98950 70030, 83019 90030.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story