Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബജറ്റ്​ വിഹിതം...

ബജറ്റ്​ വിഹിതം ​ൈകത്താങ്ങായി; നവീകരണ പദ്ധതികൾക്കൊരുങ്ങി മീറ്റർ കമ്പനി

text_fields
bookmark_border
ഇരവിപുരം: സംസ്ഥാന ബജറ്റിൽനിന്ന് അഞ്ച് കോടി രൂപ വിഹിതമായി അനുവദിച്ചതോടെ പൊതുമേഖല സ്ഥാപനമായ പള്ളിമുക്കിലെ മീറ്റർ കമ്പനി നവീകരണ പദ്ധതികൾക്കൊരുങ്ങുന്നു. സംസ്ഥാന വൈദ്യുതി ബോർഡിൽനിന്ന് 20.63 കോടി രൂപയുടെ എ.ബി സ്വിച്ചി​െൻറ ഓർഡർ അടുത്തിടെ മീറ്റർ കമ്പനിക്ക് ലഭിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ഇത് വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എൽ.ഇ.ഡി ലൈറ്റുകളും വാട്ടർ മീറ്ററുകളും സ്റ്റാർട്ടറുകളും കമ്പനി നിർമിക്കുന്നുണ്ട്. സർക്കാറിൽനിന്ന് സഹായം ലഭ്യമാവുന്ന മുറക്ക് കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് മാനേജ്മ​െൻറ്. ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം ഇത് രണ്ടാം തവണയാണ് മീറ്റർ കമ്പനിക്ക് പണം അനുവദിക്കുന്നത്. രണ്ടരക്കോടിരൂപ നേരത്തേ നൽകിയിരുന്നു. വ്യവസായ, വൈദ്യുതി വകുപ്പ് മന്ത്രിമാരടക്കമുള്ളവർ പലതവണ കമ്പനി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് സ്ഥാപനത്തി​െൻറ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ട് ബജറ്റ് വിഹിതം ലഭ്യമായത്. സ്ഥലം എം.എൽ.എ എം. നൗഷാദും കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഇടപെടൽ നടത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story