Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുറ്റിങ്ങൽ...

പുറ്റിങ്ങൽ ക്ഷേത്രത്തിൽ സ്​റ്റേജ് തകർന്ന സംഭവം: കരാറുകാരൻ കീഴടങ്ങി

text_fields
bookmark_border
പരവൂർ: പുറ്റിങ്ങൽ ക്ഷേത്രത്തിൽ സ്റ്റേജ് തകർന്ന സംഭവത്തിൽ കരാറുകാരൻ പരവൂർ കുറുമണ്ടൽ സ്വദേശി ബാബു ഉണ്ണിത്താൻ പൊലീസിൽ കീഴടങ്ങി. ഇയാളിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. ജനുവരി 28നാണ് അറുപതടി വീതിയിലുള്ള ഇരട്ട സ്റ്റേജ് നിർമാണത്തിലിരിക്കെ തകർന്നുവീണ് 11 തൊഴിലാളികൾക്ക് പരിക്കേറ്റത്. സംഭവത്തിൽ പൊതുമരാമത്ത് -റവന്യൂ അധികൃതരുടെ അന്വേഷണം നടക്കുകയാണ്. നിർമാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് പരവൂർ നഗരസഭ പൊലീസിന് റിപ്പോർട്ട് നൽകി. സ്റ്റേജി​െൻറ മേൽക്കൂരയുടെ കോൺക്രീറ്റ് നടക്കവെ തട്ടി​െൻറ മുട്ടുകൾ തകർന്നാണ് അപകടമുണ്ടായത്. മതിയായ മുൻകരുതലുകളില്ലാതെ നിർമാണം നടത്തിയതി​െൻറ പേരിൽ സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ബാബു ഉണ്ണിത്താനെതിരെ പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്തശേഷം ഇയാളെ ജാമ്യത്തിൽവിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story