Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: പെൻഷൻ പ്രഖ്യാപനം ഫലത്തിൽ നഷ്​ടക്കച്ചവടം

text_fields
bookmark_border
തിരുവനന്തപുരം: ബജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് 1000 കോടി പ്രഖ്യാപിച്ചെങ്കിലും പെൻഷൻ വിതരണ ബാധ്യതകൂടി ഇതിൽ കൂട്ടിയതോടെ കോർപറേഷന് നഷ്ടക്കച്ചവടം. പെൻഷൻ വിതരണത്തിന് അതത് ജില്ലകളിലെ സഹകരണ ബാങ്കുകളുടെ കൺസോർട്യമുണ്ടാക്കി അവയിൽനിന്ന് സർക്കാർ ഗാരൻറിയിൽ വായ്പനൽകാനാണ് തീരുമാനം. ബാങ്കുകൾ കടം നൽകിയ തുക, സർക്കാർ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ച 1000 കോടിയിൽനിന്ന് വീട്ടും. ഇതോടെ അനുവദിക്കുന്ന 1000 കോടിയിൽ നെല്ലാരു ശതമാനവും സഹകരണ ബാങ്കുകളുടെ വായ്പക്കും പലിശക്കുമായി പോകും. ഫലത്തിൽ പെൻഷൻ സഹായമെന്ന മറവിൽ സഹകരണ ബാങ്കുകൾക്കും കെ.എസ്.ആർ.ടി.സിക്കുള്ള സർക്കാർ സഹായത്തി​െൻറ വിഹിതം പറ്റാൻ വഴിയൊരുങ്ങുകയാണ്. തുച്ഛം തുകയേ കെ.എസ്.ആർ.ടി.സിക്കുണ്ടാകൂ. പെൻഷൻ സർക്കാർ ഏെറ്റടുക്കണമെന്ന് സി.പി.െഎ അടക്കം ഉന്നയിച്ച ആവശ്യം പരിഗണിച്ചില്ലെന്ന് മാത്രമല്ല, എങ്ങും തൊടാത്ത പരിഹാരമാണ് ബജറ്റ് മുന്നോട്ട്വെക്കുന്നത്. പ്രഖ്യാപനം വന്നതിനു പിന്നാലെതന്നെ കെ.എസ്.ആർ.ടി.സിയെ സഹായിക്കാൻ സഹകരണ വകുപ്പ് പദ്ധതി രൂപരേഖ തയാറാക്കി. ഇതുപ്രകാരം ജൂലൈ വരെയുള്ള പെൻഷൻ വിതരണത്തിനേ സഹകരണ ബാങ്കുകളുടെ സഹായമുണ്ടാകൂവെന്ന് വ്യക്തമായിക്കഴിഞ്ഞു. വായ്പപ്പലിശയാകെട്ട 10 ശതമാനവും. ആഗസ്റ്റ് മുതലുള്ള പെൻഷ​െൻറ കാര്യത്തിൽ ആർക്കും ഉത്തരമില്ല. ഇതുവരെ പെൻഷൻ വിഹിതത്തി​െൻറ 50 ശതമാനം സർക്കാർ വഹിക്കുകയായിരുന്നു. പുതിയ സംവിധാനത്തോടെ ഇതില്ലാതാകും. ആഗസ്റ്റ് മുതൽ പെൻഷൻ ബാധ്യത പൂർണമായും കെ.എസ്.ആർ.ടി.സിയുടെ ചുമലിലാകും. 60 കോടി രൂപയാണ് ഒരു മാസത്തെ പെൻഷൻ വിതരണത്തിന് വേണ്ടത്. നിലവിലെ കുടിശ്ശിക തീർക്കുന്നതിനാവശ്യമായ തുകയടക്കം 284 കോടി ഫെബ്രുവരിയിൽ സഹകരണ ബാങ്കുകൾ നൽകും. 2.37 കോടി പലിശയടക്കം 286.37 കോടിയാണ് ഇതി​െൻറ തിരിച്ചടവ്. തുടർന്ന് മാർച്ച് മുതൽ ജൂലൈ വരെ പെൻഷന് ചെലവ് വരുന്ന 300 കോടിയും സഹകരണ ബാങ്കുകൾ നൽകും. മൊത്തത്തിൽ ആറുമാസത്തെ 584 കോടിയുടെ പെൻഷൻ വായ്പക്ക് 21.7 കോടി പലിശയും ചേർത്ത് 605.70 കോടിയാണ് തിരിച്ചടയ്ക്കേണ്ടി വരുക. പെൻഷനുള്ള തുക നേരിട്ട് നൽകുകയോ മറ്റു ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിരുന്നെങ്കിൽ 21.7 കോടി പലിശ ഇനത്തിൽ സഹകരണ ബാങ്കുകൾക്ക് പോകുന്ന സ്ഥിതിയുണ്ടാകുമായിരുന്നില്ല. ഇതു മുന്നിൽ കണ്ട് പലിശ നിരക്ക് കുറക്കാനും സർക്കാർ ഇടപെട്ടിട്ടില്ല. സഹകരണ ബാങ്ക് വായ്പ ഇങ്ങനെ: ഒരു മാസത്തെ പെൻഷന് വേണ്ടത് -60 കോടി കുടിശ്ശികയടക്കം ഫെബ്രുവരിയൽ -284 കോടി ആറു മാസത്തേക്ക് ആകെ വായ്പ -584 കോടി ആറു മാസത്തേക്കുള്ള പലിശ -21.7 കോടി ആകെ തിരിച്ചടയ്ക്കേണ്ടത് -605.70 കോടി എം. ഷിബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story