Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:29 AM IST Updated On
date_range 4 Feb 2018 10:29 AM ISTബി.എസ്.എൻ.എൽ വൈഫൈ വ്യാപിപ്പിക്കാൻ എം.പി ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് എം.പി
text_fieldsbookmark_border
കൊല്ലം: ബി.എസ്.എൻ.എൽ വൈഫൈ കൂടുതൽ മേഖലകളിൽ ലഭ്യമാക്കുന്നതിന് എല്ലാ സഹായങ്ങളും നൽകുമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. ടെലികോം അഡ്വൈസറി കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ബി.എസ്.എൻ.എൽ നൽകുന്ന സർവിസിെൻറ കാര്യക്ഷമത ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഈ മേഖലയിലെ മത്സരത്തെ നേരിടാൻ ബി.എസ്.എൻ.എല്ലിന് കഴിയണമെന്നും എം.പി പറഞ്ഞു. മാർച്ച് മാസത്തോടുകൂടി 112 പുതിയ ടവറുകൾ സ്ഥാപിക്കുന്നതിനായുള്ള പണി പൂർത്തിയാകും. വൈഫൈ ഹോട്സ്പോട്ടുകൾ 97 ലൊക്കേഷനുകളിൽ ലഭ്യമാക്കുന്നതിനുള്ള വ്യാപിപ്പിക്കുന്ന ജോലികളും പൂർത്തിയാകും. ജില്ലയുടെ എല്ലാ മൊബൈൽ ടവറുകളിലും ഹൈസ്പീഡ് ഡേറ്റ സർവിസ് ലഭ്യമാക്കുമെന്നും യോഗത്തിൽ ബി.എസ്.എൻ.എൽ വ്യക്തമാക്കി. കിഴക്കൻ മേഖലയിൽ ചെങ്കോട്ട, ആര്യങ്കാവ്, തെന്മല, പുനലൂർ, പത്തനാപുരം റൂട്ടിൽ മൊബൈൽ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടി ബി.എസ്.എൻ.എൽ ആരംഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ 1,44,000 പുതിയ പ്രീപെയ്ഡ് മൊബൈൽ കണക്ഷനുകൾ ഇതുവരെ നൽകികഴിഞ്ഞതായി ബി.എസ്.എൻ.എൽ അധികൃതർ യോഗത്തിൽ അറിയിച്ചു. ഉപഭോക്താക്കൾക്ക് മൊബൈൽ നമ്പറുമായി ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സംവിധാനം എല്ലാ കസ്റ്റമർ സർവിസ് സെൻററുകളിലും തെരഞ്ഞെടുത്ത എക്സ്ചേഞ്ചുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിൽ ഇതിനായി റീ വെരിഫിക്കേഷൻ മേളകളും സംഘടിപ്പിക്കും. ഉപഭോക്താക്കളുടെ സൗകര്യാർഥം 14,546 ഡയൽ ചെയ്ത് െഎ.വി.ആർ.എസ് മുഖേന ആധാർ ലിങ്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. കെ. സോമപ്രസാദ് എം.പി പങ്കെടുത്ത യോഗത്തിൽ ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ വി. രാജേന്ദ്രൻ, ടെലികോം അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ എ.എം. സാലി, വടക്കേവിള ശശി, കരിക്കതിൽ പ്രസേനൻ, പി. ഹരികുമാർ, ആർ. രാജശേഖരൻ, എസ്.എം. ഇക്ബാൽ, കുരീപ്പുഴ മോഹനൻ, തൊടിയിൽ ലുക്മാൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) രാജൻ ജി.പിള്ള സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിങ്) കെ. മുനുസാമി നന്ദിയും പറഞ്ഞു. കഴിഞ്ഞ ക്വാർട്ടറിൽ മികച്ച പ്രവർത്തനം കാഴ്ചെവച്ച മണപ്പള്ളി, അഞ്ചാലുമ്മൂട്, ചിതറ കസ്റ്റമർ സർവിസ് സെൻററുകൾ, മികച്ച മാർക്കറ്റിങ് പ്രവർത്തനം കാഴ്ചെവച്ച കെ. മോഹനൻപിള്ള എന്നിവർക്ക് പുരസ്കാര വിതരണം എം.പിമാർ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story