Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:29 AM IST Updated On
date_range 4 Feb 2018 10:29 AM ISTസൈനികന് ജന്മനാടിെൻറ അന്ത്യാഞ്ജലി
text_fieldsbookmark_border
കൊല്ലം: മധ്യപ്രദേശിൽ മരിച്ച സൈനികൻ ദീപക് ദിലീപന് നാടിെൻറ അന്ത്യാഞ്ജലി. ദീപക്കിെൻറ ഭൗതികശരീരം പൂർണ ഔദ്യോഗികബഹുമതികളോടെ കരുനാഗപ്പള്ളി തുറയിൽകടവിലെ തറവാട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. സമൂഹത്തിെൻറ നാനാതുറകളിൽനിന്നുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരചടങ്ങ്. ബംഗളൂരുവിലെ വ്യോമസേന ആശുപത്രിയിൽനിന്ന് റോഡ് മാർഗം ഉച്ചക്ക് 12.30ഒാടെ കരുനാഗപ്പള്ളിയിലെത്തിച്ച ഭൗതികശരീരം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും ശ്രായിക്കാട് ഗവ. സ്കൂളിലും തുറയിൽകുന്ന് എൽ.പി.എസിലും പൊതുദർശനത്തിന് െവച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, കലക്ടർ ഡോ. എസ്. കാർത്തികേയൻ, കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർപേഴ്സൻ എം. ശോഭന, സിറ്റി പൊലീസ് കമീഷണർ എ. ശ്രീനിവാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിക്കുവേണ്ടി ആർ. രാമചന്ദ്രൻ എം.എൽ.എ പുഷ്പചക്രം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story