Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:29 AM IST Updated On
date_range 4 Feb 2018 10:29 AM ISTപത്ര ഏജൻറിന് വാഹനാപകടത്തിൽ പരിക്കേറ്റു
text_fieldsbookmark_border
ചവറ: പത്രവിതരണം നടത്താനായി സൈക്കിളിൽ പോകുന്നതിനിടയിൽ ഏജൻറിന് വാഹനാപകടത്തിൽ പരിക്കേറ്റു. ചവറ മേനാമ്പള്ളി കുളമുള്ളയിൽ വീട്ടിൽ രാധാകൃഷ്ണപിള്ള(56)ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ശങ്കരമംഗലത്ത്നിന്ന് പത്രക്കെട്ടുമായി പോകുന്നതിനിടയിൽ മത്സ്യവുമായി പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ഇദ്ദേഹത്തെ സമീപത്തുള്ളവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധചികിത്സക്കായി പ്രവേശിപ്പിക്കുകയും ചെയ്തു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story