കെ. സുകുമാരന്​ സാഹിത്യ പുരസ്​കാരം

05:11 AM
03/02/2018
കൊല്ലം: ഭൂമിക്കാരൻ സാംസ്കാരിക സൗഹൃദപത്രം ഏർപ്പെടുത്തിയ മീരാക്കുട്ടി സ്മാരക ഭൂമിക്കാരൻ സാഹിത്യ പുരസ്കാരം കെ. സുകുമാര​െൻറ 'മഹാനദിക്കരയിൽ' എന്ന നോവലിന് ലഭിച്ചു. ഡോ. റീജ ബി. കാവനാൽ, ഡോ. ടി. മിനി, ഡോ. കെ.എം. സംഗമേശൻ, പ്രകാശൻ പുതിയേട്ടി, ആശാൻറഴികം പ്രസന്നൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. 11,111 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം പ്രഫ. മീരാക്കുട്ടിയുടെ ജന്മദിനമായ 28ന് കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും. ദുരിതത്തിലായ വീട്ടമ്മക്ക് 'വഴി'തുറന്ന് വനിത കമീഷൻ കൊല്ലം: വഴിക്കുവേണ്ടി പരാതിയുമായി അലഞ്ഞ വീട്ടമ്മക്ക് വനിത കമീഷ​െൻറ കൈത്താങ്ങ്. കമീഷനംഗം ഷാഹിദ കമാൽ നേരിട്ടെത്തി യുവതിക്കും മക്കൾക്കും റോഡിലേക്ക് വഴി തുറന്നു. ഏരൂർ ഭാരതീപുരം പത്തടിയിൽ അയൽക്കാർക്കിടയിലെ ചേരിതിരിവിനും ഇതോടെ മഞ്ഞുരുക്കമായി. കലക്ടറുടെ നിർദേശമുണ്ടായിട്ടും വീട്ടമ്മക്കും മക്കൾക്കും റോഡിലേക്കുള്ള വഴി ലഭിക്കാത്തതിനെ തുടർന്നാണ് യുവതി വനിത കമീഷനിൽ പരാതിയുമായെത്തിയത്. കലക്ടറുടെ നിർദേശാനുസരണം മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നെങ്കിലും പരിഹാരം കാണാനായിരുന്നില്ല. നിയമത്തിനുമപ്പുറം വീട്ടുവീഴ്ചയുടെ പാതയിലേക്ക് കക്ഷികളെ കൊണ്ടുവന്നതോടെയാണ് പരിഹാരത്തിന് വഴി തെളിഞ്ഞത്. വെള്ളിയാഴ്ച ഏരൂർ പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ ഷാഹിദ കമാൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഇരുകൂട്ടരും അംഗീകരിച്ചു. ഏരൂർ വില്ലേജ് അസിസ്റ്റൻറി​െൻറ മേൽനോട്ടത്തിൽ വഴി അളന്ന് തിട്ടപ്പെടുത്തി. അയൽക്കാരിയുടെ വസ്തുവി​െൻറ കുറുകെയുണ്ടായിരുന്ന മതിൽ പൊളിച്ച് വഴി സുഗമമാക്കുകയും ചെയ്തു. സീനയും അയൽക്കാരും വസ്തുവിനായി സ്ഥലം ഭാഗിച്ചുനൽകി. സീനയുടെ വീട്ടിലേക്കുള്ള വഴിയിലുള്ള ഓട സ്ലാബ് നിർമിച്ച് സുരക്ഷിതമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ചർച്ചയിൽ ഉറപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകൾ കക്ഷികൾ പിൻവലിക്കുമെന്നും ധാരണയായി. ചർച്ചയിൽ പഞ്ചായത്ത് പ്രസിഡൻറ് ഓമന മുരളി, വനിത കമീഷൻ എസ്.ഐ രമ, ഏരൂർ എസ്.ഐ ഹരീഷ് എന്നിവർ സംബന്ധിച്ചു.
Loading...
COMMENTS