Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:29 AM IST Updated On
date_range 3 Feb 2018 10:29 AM ISTകാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്
text_fieldsbookmark_border
ചവറ: ദേശീയപാതയിൽ ടൈറ്റാനിയം ജങ്ഷന് വടക്ക് വശം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്ക്. പന്മന കോലം വെളിയിൽ തെക്കതിൽ ശിവശങ്കരപിള്ളക്കും ഭാര്യ വസന്തകുമാരിക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് അപകടം. തിരുവനന്തപുരത്ത്നിന്ന് കൊച്ചിയിലേക്ക് പോയ കാർ റോഡ് മുറിച്ചുകടന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിെൻറ കിഴക്ക് വശത്തേക്ക് വീണാണ് കൈക്കും കാലിനും പരിക്കേറ്റത്. ഉടൻതന്നെ വിവരമറിഞ്ഞെത്തിയ ചവറ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആംബുലൻസിൽ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story