Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർവിസിൽ തിരികെ...

സർവിസിൽ തിരികെ പ്രവേശിപ്പിച്ചു

text_fields
bookmark_border
ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി എസ്.കെ.വി.എൽ.പി സ്കൂൾ പ്രഥമാധ്യാപിക വി. ഗിരിജ ദേവിയെ സർവിസിൽ തിരികെ പ്രവേശിപ്പിക്കാൻ ഹൈകോടതി ഉത്തരവായി. അന്യായമായി സസ്‌പെൻഡ് ചെയ്ത മാനേജ്മ​െൻറ് നടപടിക്കെതിരെ ഗിരിജ ദേവി വിദ്യാഭ്യാസ അധികാരികൾക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേൽ കുറ്റക്കാരിയല്ല എന്ന് കെണ്ടത്തിയ കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സർവിസിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവ് നൽകി. മാനേജ്‌മ​െൻറ് തയാറാകാത്തതിനെ തുടർന്ന് ഗിരിജാദേവി ഹൈകോടതിയെ സമീപിച്ചു. ഇതിനിടെ വിദ്യാഭ്യാസ സെക്രട്ടറിയും മാനേജ്‌മ​െൻറിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ഡി.പി.ഐക്ക് നിർദേശം നൽകി. കെ.എസ്.ടി.എ ജില്ല കമ്മിറ്റി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ് ഗിരിജാദേവി. റെയിൽവേ ഓവർബ്രിഡ്ജ് നിർമാണത്തിൽ ക്രമക്കേട്; മാർച്ച് നടത്തി കൊല്ലം: എസ്.പി ഓഫിസിന് മുന്നിലുള്ള റെയിൽവേ ഓവർബ്രിഡ്ജി​െൻറ നിർമാണത്തിൽ ക്രമക്കേടുകൾ ആരോപിച്ചും വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി മുൻ പ്രസിഡൻറ് പ്രതാപവർമ തമ്പാൻ മുൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അറ്റകുറ്റപ്പണികളുടെ പേരിൽ ചെലവാകുന്ന 50 ലക്ഷം രൂപ ഉദ്യോഗസ്ഥരിൽനിന്നും കരാറുകാരിൽനിന്നും ഈടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രതീഷ് കുമാർ, കെ.എസ്.യു ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ, ഒ.ബി. രാജേഷ്, ശെമീർ, പാലത്തറ രാജീവ്, സച്ചിൻ പ്രതാപ്, ഹർഷാദ്, നജീം, ഉളിയക്കോവിൽ ഉല്ലാസ്, സുദർശനൻ, കരുവാ റഫീഖ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story