Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇരവിപുരം മണ്ഡലത്തിൽ...

ഇരവിപുരം മണ്ഡലത്തിൽ 900 കോടി രൂപയുടെ പദ്ധതി

text_fields
bookmark_border
കൊല്ലം: ഇരവിപുരത്ത് കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളം ഉൽപാദിപ്പിക്കുന്ന നൂതന പദ്ധതിയും കേൻറാൺമ​െൻറിൽ പാർക്കിങ് ഹബ്ബും ഫെസിലിറ്റി സ​െൻററും മുക്കംപൊഴിക്കര പാലം നിർമാണവും ഉൾപ്പെടെ സംസ്ഥാന ബജറ്റിൽ ഇരവിപുരം മണ്ഡലത്തി​െൻറ ചിരകാലാഭിലാഷങ്ങൾക്ക് ചിറകേകുന്ന 900 കോടിയിലധികം രൂപയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചതെന്ന് എം. നൗഷാദ് എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു. മയ്യനാട്ട് സർക്കാർ ഐ.ടി.ഐ, മീറ്റർ കമ്പനിക്ക് അഞ്ച് കോടി സഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റിൽ പ്രഖ്യാപിച്ച ഇരവിപുരം മണ്ഡലത്തിലെ പദ്ധതികൾ ചുവടെ: കൊല്ലം ബീച്ച് മുതൽ മുക്കം പൊഴി വരെയുള്ള ഇരവിപുരം തീരത്ത് നിലവിലെ കടൽഭിത്തി ശക്തിപ്പെടുത്തലും പുതിയ കടൽഭിത്തി നിർമാണവും -50 കോടി *ലക്ഷ്മിതോപ്പ്, താന്നിയിൽ, കാക്കത്തോപ്പ് എന്നിവിടങ്ങളിൽ പുലിമുട്ട് നിർമാണം -19 കോടി സൂനാമി പുനരധിവാസകേന്ദ്രങ്ങളിൽ കുടിവെള്ള പദ്ധതികളും സിവറേജ് പ്ലാൻറുകളും സ്ഥാപിക്കൽ -50 കോടി മുക്കം പൊഴിയെയും പരവൂർ നഗരസഭയിലെ പൊഴിക്കരയെയും ബന്ധിപ്പിച്ച് പാലം നിർമാണം -100 കോടി മയ്യനാട് സി. കേശവൻ മെമ്മോറിയൽ ഗവ. ആശുപത്രിയിൽ എക്സ്റേ, സ്കാനിങ്, ഡയാലിസിസ് യൂനിറ്റ്, ക്യൂബിക് കൂളർ, ഫാർമസി, ഡോക്ടേഴ്സ് േക്വാർട്ടേഴ്സ് ഉൾപ്പെെട സൗകര്യങ്ങൾ ഏർപ്പെടുത്തൽ -10 കോടി കൊല്ലം കേൻറാൺമ​െൻറിൽ കൊല്ലം നഗരസഭയുടെ ലോറി യാർഡിൽ ആധുനിക സൗകര്യങ്ങളുള്ള പാർക്കിങ് ഹബ്ബും ഫെസിലിറ്റി സ​െൻററും സ്ഥാപിക്കൽ -50 കോടി കിളികൊല്ലൂർ ആറ് ആഴം കൂട്ടി സഞ്ചാരയോഗ്യമാക്കലും സംരക്ഷണഭിത്തി നിർമാണവും ബലപ്പെടുത്തലും -10 കോടി മയ്യനാട് പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം നിർമാണം -10 കോടി ഉമയനല്ലൂർ ഏലായിലെ ഉമയനല്ലൂർ ചിറയും കോവൂർ ചിറയും മണ്ണ് നീക്കം ചെയ്ത് വൃത്തിയാക്കലും പമ്പ് ഹൗസുകളുടെ പുനരുദ്ധാരണവും -10 കോടി മേവറം പീടികമുക്ക് - വെള്ളാപ്പിൽമുക്ക് - കാക്കോട്ടുമൂല റോഡ് പ്രവൃത്തി -നാല് കോടി പുളിയത്തുമുക്ക് വെണ്ടർ മുക്ക് റോഡ് പ്രവൃത്തി -നാല് കോടി മേടയിൽമുക്ക് അക്കരതെക്കെമുക്ക് റോഡ് പ്രവൃത്തി -നാല് കോടി അയത്തിൽ ജങ്ഷൻ വികസനം, സൗന്ദര്യവത്കരണം -10 കോടി മുണ്ടയ്ക്കൽ കൊണ്ടേത്ത് പാലം പുനർനിർമാണം (സ്ഥലമെടുപ്പ് ഉൾപ്പെടെ) -10 കോടി ലാൽബഹാദൂർ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക് നിർമാണം, ഫ്ലഡ്ലൈറ്റ് സ്ഥാപനം, പവലിയൻ നിർമാണം, ആധുനിക ജിംനേഷ്യം സ്ഥാപിക്കൽ -20 കോടി താന്നി ടൂറിസം പദ്ധതിയുടെ സ്ഥാപനം -10 കോടി ചെമ്മാൻമുക്ക് ഡീസൻറ് ജങ്ഷൻ കെ.എസ്.ടി.പി റോഡി​െൻറ സൗന്ദര്യവത്കരണം -10 കോടി കിളികൊല്ലൂർ സോണിൽ ഓറിയൻറ് ജങ്ഷനിൽ റെയിൽവേ അടിപ്പാത നിർമാണം (സ്ഥലമെടുപ്പ് ഉൾപ്പെടെ) -50 കോടി കിളികൊല്ലൂർ സോണിൽ കോയിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിട നിർമാണം -10 കോടി
Show Full Article
TAGS:LOCAL NEWS 
Next Story