Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:29 AM IST Updated On
date_range 3 Feb 2018 10:29 AM ISTതണ്ണീര്‍ത്തട ദിനാചരണം, വിദ്യാർഥികള്‍ക്കായി മത്സരം
text_fieldsbookmark_border
ഓച്ചിറ: പട്ടികജാതി വികസനവകുപ്പിെൻറ കീഴിലുള്ള ഓച്ചിറ ഗവ. ഐ.ടി.ഐയുടെയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിെൻറയും ആഭിമുഖ്യത്തില്‍ തണ്ണീർത്തട ദിനാചരണ ഭാഗമായി ഐ.ടി. ഐയില്‍വെച്ച് ആറിന് രാവിലെ 10ന് ഹൈസ്‌കൂള്‍, പ്ലസ് ടു, ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്കായി പ്രശ്‌നോത്തരി, ചിത്രരചനാ മത്സരങ്ങള്‍ നടത്തും. ഫോൺ: 0476 - 2069122, 9497361122. ഇന്ദ്രജിത്തിെൻറ അമ്മക്കും അനുജനും അന്തിയുറങ്ങാൻ സ്നേഹഭവനം യാഥാർഥ്യമായി പാരിപ്പള്ളി: പേപ്പട്ടികടിയേറ്റു മരിച്ച ഇന്ദ്രജിത്തിെൻറ അമ്മക്കും അനിയനും അന്തിയുറങ്ങാൻ കാരുണ്യമൂറുന്ന മനസ്സുകളുടെ കൂട്ടായ്മയിൽ സ്നേഹഭവനം യാഥാർഥ്യമായി. പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്ന പാരിപ്പള്ളി കോട്ടക്കേറം പണ്ടാരവിളവീട്ടിൽ മഞ്ജുവിെൻറ മൂത്ത മകൻ ഇന്ദ്രജിത്ത് (11) കഴിഞ്ഞ വർഷം ഏപ്രിലിലാണ് പേവിഷ ബാധയേറ്റ് മരിച്ചത്. തെരുവിൽനിന്ന് എടുത്തുവളർത്തിയ നായുടെ കടിയേൽക്കുകയായിരുന്നു. കടിയേറ്റത് കാര്യമാക്കിയിരുന്നില്ല. രോഗാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. ഇന്ദ്രജിത്തിെൻറ പിതാവ് രണ്ടുവർഷം മുമ്പ് മരിച്ചു. ഭർത്താവിെൻറ മരണശേഷം രണ്ടു മക്കളും വൃദ്ധമാതാവുമായി ചെറുകൂരയിലാണ് കശുവണ്ടിത്തൊഴിലാളിയായ മഞ്ജു കഴിഞ്ഞുവന്നത്. ഇതിനിടെയാണ് മകെൻറ വേർപാട് തളർത്തിയത്. സംസ്കാരച്ചടങ്ങിനെത്തിയപ്പോഴാണ് തങ്ങളുടെ സഹപാഠിയുടെ കുടുംബത്തിെൻറ ദുരിതപൂർണമായ ജീവിതത്തെക്കുറിച്ച് അമൃത സ്കൂളിലെ വിദ്യാർഥികൾ മനസ്സിലാക്കിയത്. ഇവരുടെ കൂര നിൽക്കുന്ന സ്ഥലത്ത് നല്ലൊരു വീടു െവക്കാനുള്ള സൗകര്യമില്ലായിരുന്നു. സഹപാഠികളുടെ പരിശ്രമത്താൽ ധനസമാഹരണം നടത്തി രണ്ട് സെൻറ് സ്ഥലം വാങ്ങി. തുടർന്ന്, നാട്ടുകാർ പൗരസമിതി രൂപവത്കരിച്ച് പണം കണ്ടെത്തി നാല് സെൻറ് സ്ഥലം കൂടി വാങ്ങി. വീട് നിർമിക്കാൻ സന്നദ്ധനായി പാരിപ്പള്ളി സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും കൺസ്ട്രക്ഷൻസ് ഉടമയുമായ റൂവൽ സിങ് മുന്നോട്ടുവന്നു. ഏഴു ലക്ഷം രൂപ ചെലവിൽ രണ്ട് മുറികൾ, അടുക്കള, ഹാൾ, ശുചിമുറി, സിറ്റൗട്ട് എന്നിവയോടുകൂടിയ വീടിെൻറ നിർമാണം നാലു മാസം കൊണ്ട് പൂർത്തീകരിച്ചു. പെയിൻറിങ് ജോലികളടക്കം പൂർത്തീകരിച്ചാണ് നൽകിയത്. കല്ലുവാതുക്കൽ ജങ്ഷനിൽ ചേർന്ന ചടങ്ങിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി വീടിെൻറ താക്കോൽ കൈമാറി. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story