Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:41 AM IST Updated On
date_range 1 Feb 2018 10:41 AM ISTഉണ്ണിത്താൻ വധശ്രമം: ശബ്‌ദരേഖ വേണമെന്ന പ്രതിയുടെ ഹരജിയിൽ വാദം കേട്ടു
text_fieldsbookmark_border
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമ കേസിൽ മാപ്പുസാക്ഷിയായ കണ്ടെയ്നർ സന്തോഷിെൻറ ശബ്ദരേഖയുടെ പൂർണ രൂപം വേണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം പ്രതിയും ക്രൈംബ്രാഞ്ച് എസ്.പിയുമായ എൻ. അബ്ദുൽ റഷീദ് സമർപ്പിച്ച ഹരജിയിൽ കോടതി വാദം കേട്ടു. പൂർണമായ ശബ്‌ദരേഖ നൽകാൻ സാധിക്കിെല്ലന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ഹരജിയുടെ തുടർവാദം കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസിൽ സി.ബി.ഐ നേരത്തേ പുനരേന്വഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. പുഞ്ചിരി മഹേഷ്, വി.ആർ. ആനന്ദ്, എസ്. ഷഫീഖ്, ഡിവൈ.എസ്.പി. എം.സന്തോഷ് നായർ, എൻ. അബ്ദുൽ റഷീദ്, ആർ. സന്തോഷ് കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. വധശ്രമം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങി ഇന്ത്യൻ ശിക്ഷ നിയമത്തിലെ 307, 120(B), 201, 326 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെയുള്ളത്. 200 പേജ് അടങ്ങുന്ന കുറ്റപത്രത്തിൽ 174 സാക്ഷികളും 148 രേഖകളും ഉണ്ട്. അന്വേഷണ ഉദ്യേഗസ്ഥനായ കെ.ജെ. ഡാർവിനാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. 2011 ഏപ്രിൽ 16ന് രാത്രി 9.40നാണ് ശാസ്താംകോട്ട ജങ്ഷനിൽ ബസിറങ്ങി ജമിനി ഹൈറ്റ്സ് ഓഡിറ്റോറിയത്തിനടുത്തേക്ക് നടക്കവെ ഉണ്ണിത്താനെ ഹാപ്പി രാജേഷ്, മഹേഷ്, ആനന്ദ്, ഷഫീഖ് എന്നിവർ ചേർന്ന് ആക്രമിച്ചത്. അബ്ദുൽ റഷീദ് ഉൾപ്പെടെ ചിലർ കൊല്ലം ഗവ. െഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവൃത്തികളിലേർപ്പെട്ടതായും റഷീദിെൻറ ഒത്താശയോടെ കുണ്ടറ കഞ്ഞിരോട്ടം തടാകം നികത്തി റിസോർട്ട് നിർമിക്കുന്നതായും ഉണ്ണിത്താൻ പത്രവാർത്ത നൽകിയതാണ് ആക്രമണത്തിന് കാരണം. റഷീദിെൻറ സുഹൃത്തായിരുന്ന കെണ്ടയ്നർ സന്തോഷ് മുഖേനയാണ് ഉണ്ണിത്താനെ വകവരുത്താൻ ഹാപ്പി രാജേഷിനെയും സംഘത്തെയും ഏൽപ്പിച്ചത് എന്നായിരുന്നു കണ്ടെത്തൽ. 2011ൽ നടന്ന സംഭവത്തിൽ സി.ബി.ഐ അന്വേഷ ണം പൂർത്തിയാക്കി 2012 ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story