Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:39 AM IST Updated On
date_range 1 Feb 2018 10:39 AM ISTകേരള സി.പി.എം അഖിലേന്ത്യ നേതൃത്വത്തിന് ബാധ്യതയാകും ^ജി. ദേവരാജൻ
text_fieldsbookmark_border
കേരള സി.പി.എം അഖിലേന്ത്യ നേതൃത്വത്തിന് ബാധ്യതയാകും -ജി. ദേവരാജൻ കൊല്ലം: കേന്ദ്ര കമ്മിറ്റി ദേശീയതലത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്കും നയങ്ങൾക്കും വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കുന്ന സി.പി.എം കേരളഘടകം കേന്ദ്ര കമ്മിറ്റിക്ക് ബാധ്യതയാകുമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. കേന്ദ്ര കമ്മിറ്റി ജി.എസ്.ടിക്ക് എതിരായി നിലപാടെടുക്കുമ്പോൾ കേരളത്തിൽ ജി.എസ്.ടിയെ സ്വാഗതം ചെയ്യുകയാണ് സി.പി.എം സർക്കാർ. അഖിലേന്ത്യ തലത്തിൽ നിലവിലെ സംവരണത്തിന് അനുകൂലമാണ് സി.പി.എം. എന്നാൽ, കേരള ഘടകം സാമ്പത്തിക സംവരണം അടിച്ചേൽപിക്കാൻ ശ്രമിക്കുന്നു. കൃഷിഭൂമി ഏറ്റെടുക്കുന്നതിെനതിരായി രാജ്യവ്യാപകമായി സി.പി.എമ്മും കിസാൻ സഭയും സമരം ചെയ്യുമ്പോൾ ഭൂമി ഏറ്റെടുക്കുന്നതിനെതിരായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയാണ് കേരളത്തിൽ. അധികാരത്തിെൻറയും സമ്പത്തിെൻറയും പിൻബലത്തിൽ ദേശീയ തീരുമാനങ്ങൾെക്കതിരായി പ്രവർത്തിക്കുന്ന സി.പി.എം കേരള ഘടകം മറ്റ് ഇടത് ജനകീയ പ്രസ്ഥാനങ്ങൾക്ക് ബാധ്യതയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story