Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:39 AM IST Updated On
date_range 1 Feb 2018 10:39 AM ISTമൊബൈൽ കടകളിലെ മോഷണം: മൂന്ന് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി
text_fieldsbookmark_border
രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് ഇവർ അറസ്റ്റിലായത് കൊല്ലം: ഹൈസ്കൂൾ ജങ്ഷനിലെ മൊബൈൽ കടകളിൽ മോഷണം നടത്തിയ മൂന്ന് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മോഷണം നടന്ന രണ്ട് മൊബൈൽ കടകൾ, ബീച്ച് റോഡിലെ പ്രതികൾ താമസിച്ചിരുന്ന ഹോട്ടൽ മുറി എന്നിവിടങ്ങളിലാണ് ബുധനാഴ്ച തെളിവെടുപ്പ് നടന്നത്. സമീപസ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പ്രതികളെ കാണിക്കുകയും അതിെൻറ അടിസ്ഥാനത്തിൽ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ലക്ഷങ്ങളുടെ മേഷണമാണ് പ്രതികൾ നടത്തിയത്. ഒമ്പതുപേരടങ്ങിയ സംഘമാണ് ബിഹാറിൽനിന്ന് മോഷണത്തിനായി എത്തിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് ബിഹാർ ചമ്പാരൻ സ്വദേശികളായ അരുൺ ഷാ, അനിൽ കുമാർ, റാം മോഹൻ റായി എന്നിവർ രാജസ്ഥാൻ പൊലീസിെൻറ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പ്രതികൾക്ക് കൊല്ലത്തെ മൊബൈൽ കടകളിൽ മോഷണം നടത്തിയതടക്കം കേരളത്തിലെ വിവിധ മോഷണക്കേസുകളിൽ പങ്കുണ്ടെന്ന് മനസ്സിലാക്കി. രാജസ്ഥാൻ പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് കൊല്ലം ഇൗസ്റ്റ് സ്റ്റേഷനിലെ സംഘം കോടതി ഉത്തരവുമായി രാജസ്ഥാനിലെത്തി പ്രതികളെ കൊണ്ടുവരുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കൊല്ലത്തെത്തിച്ച പ്രതികളെ അന്നുതന്നെ കോടതി 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇവരെ കൂടുതൽ ചോദ്യംചെയ്യുേമ്പാൾ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. വെസ്റ്റ് സി.െഎ വി.എസ്. ബിജുവിെൻറ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story