Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനബാഡ് കനിഞ്ഞില്ല;...

നബാഡ് കനിഞ്ഞില്ല; അലിമുക്ക്-^അച്ചൻകോവിൽ കാനനപാത നവീകരണം വൈകും-

text_fields
bookmark_border
നബാഡ് കനിഞ്ഞില്ല; അലിമുക്ക്--അച്ചൻകോവിൽ കാനനപാത നവീകരണം വൈകും- കിഴക്കൻമേഖലയിലെ പ്രധാനപ്പെട്ട സഞ്ചാരമാർഗമാണ് 36 കിലോമീറ്റർ ദൂരത്തിലുള്ള അലിമുക്ക്--അച്ചൻകോവിൽ പാത പുനലൂർ: നബാഡ് പണം നി‍ഷേധിച്ചതിനെ തുടർന്ന് അലിമുക്ക്--അച്ചൻകോവിൽ കാനനപാതയുടെ പുനർനിർമാണം അനിശ്ചിതത്വത്തിൽ. പാതയുടെ നിർമാണത്തിന് വനംവകുപ്പ് അടങ്കൽ കണക്കാക്കി കരാർ ക്ഷണിച്ചിരുന്നു. എന്നാൽ പണം ലഭിക്കിെല്ലന്നറിഞ്ഞതോടെ കരാർനടപടികൾ വനംവകുപ്പ് റദ്ദാക്കി. വനം മന്ത്രിയുടെ മണ്ഡലവുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ മേഖലയിലെ പ്രധാനപ്പെട്ട സഞ്ചാരമാർഗമാണ് 36 കിലോമീറ്റർ ദൂരത്തിലുള്ള അലിമുക്ക്--അച്ചൻകോവിൽ പാത. കൊല്ലം--പത്തനംതിട്ട ജില്ലകളെ മലയോരം വഴി ബന്ധിപ്പിക്കുന്ന പാതയിലൂടെ അച്ചൻകോവിൽ-ചെങ്കോട്ടവഴി തമിഴ്നാട്ടിലേക്കും എത്താനാവും. പുനലൂർ, കോന്നി, അച്ചൻകോവിൽ വനം ഡിവിഷനുകളുടെ പരിധിയിലെ പാതയിൽ കറവൂർ മുതൽ അച്ചൻകോവിൽ വരെ 25 കിലോമീറ്ററാണ് പൂർണമായി ഗതാഗതയോഗ്യമല്ലാതായത്. ഇതിനിടയിൽ അഞ്ചുകിലോമീറ്ററോളം പാത സംസ്ഥാന ഫാമിങ് കോർപറേഷ​െൻറ അധികാരത്തിലാണ്. ഈ ഭാഗത്തെ പാതയുടെ അറ്റകുറ്റപ്പണി കോർപറേഷനാണ് നിർവഹിക്കാറുള്ളത്. കുത്തിറക്കവും കയറ്റവും കൊടുവളവുകളുമുള്ള പാതയാകട്ടെ ഒരുവാഹനത്തിന് മാത്രം കടന്നുപോകാനുള്ള വീതി മാത്രമാണ്. വളരെ ദൂരം ഇടക്കിടെ വനംവകുപ്പ് താൽക്കാലിക അറ്റകുറ്റപ്പണി ചെയ്യാറുണ്ടെങ്കിലും മഴയെത്തിയാൽ സഞ്ചാരയോഗ്യമല്ലാതാവും. ഇതുകാരണം ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി ബസടക്കം മിക്കപ്പോഴും കേടായി യാത്രക്കാർ വനത്തിൽ അകപ്പെടുകയും ചെയ്യുന്നത് പതിവാണ്. ഇതിന് പരിഹാരമെന്ന നിലയിൽ പാതയുടെ പൂർണ നവീകരണത്തിന് നബാഡി​െൻറ സഹായത്തോടെ ആവശ്യമായ പണം അനുവദിക്കുമെന്ന് മന്ത്രി കെ. രാജു ഒരു വർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ആദ്യം ആറരക്കോടിയും പിന്നീട് ഇത് തികയിെല്ലന്ന് കണ്ടപ്പോൾ ഒമ്പതേകാൽ കോടിയും അനുവദിച്ചു. നബാഡ് പണം അനുവദിക്കുമെന്ന തത്വത്തിലുള്ള ഉറപ്പിൽ വനംവകുപ്പ് അടങ്കൽ കണക്കാക്കി കരാറും ക്ഷണിച്ചു. അച്ചൻകോവിൽ ഡിവിഷൻ അമ്പലമുക്ക് മുതൽ ചിറ്റാർപാലം വരെ അഞ്ചേകാൽ കിലോമീറ്റർ നവീകരണത്തിന് 2.30 കോടിയും പുനലൂർ ഡിവിഷൻ 11.20 കിലോമീറ്ററിന് 6.10 കോടിയും കണക്കാക്കിയുള്ള കരാറാണ് ക്ഷണിച്ചത്. പാത നവീകരണം കൂടാതെ തുറയിൽ പാലത്തിന് തുല്യമായ കലുങ്കും നിർമിക്കേണ്ടതുണ്ട്. അച്ചൻകോവിലെ കരാർ ഇന്നലെയാണ് തുറക്കേണ്ടിയിരുന്നത്. പുനലൂരിലേത് കഴിഞ്ഞ 24നും. ഈ പാതക്ക് പുറമെ സംസ്ഥാനത്തെ ഫോറസ്റ്റ് സ്റ്റേഷനുകളുടെ നിർമാണമടക്കമുള്ള ആവശ്യങ്ങൾക്കും നബാഡിൽ നിന്നും വനംവകുപ്പ് പണം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങൾക്ക് പണം അനുവദിച്ചെങ്കിലും പാതയുടെ നവീകരണത്തിന് തുക അനുവദിച്ചിരുന്നില്ല. അടുത്ത സാമ്പത്തികവർഷം തുക അനുവദിക്കാമെന്ന് നബാഡ് സമ്മതിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് അധികൃതർ ഇപ്പോൾ പറയുന്നത്. ഇത് കണക്കിലെടുത്ത് ഇപ്പോഴത്തെ ടെൻഡർ നടപടി റദ്ദ് ചെയ്ത് ഏപ്രിലിൽ വീണ്ടും കരാർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു. എന്നാൽ അടുത്ത കാലവർഷത്തിന് മുമ്പ് പാതയുടെ നവീകരണം പൂർത്തിയായിെല്ലങ്കിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെടാൻ ഇടയുണ്ട്. പാതയുടെ തകർച്ചകാരണം അച്ചൻകോവിൽ, ചെമ്പനരുവി, മുള്ളുമല, ചെരിപ്പിട്ടകാവ്, കറവൂർ തുടങ്ങിയ വനമധ്യേയുള്ള ജനങ്ങൾ മതിയായ യാത്രാസൗകര്യമില്ലാതെ വലയുകയാണ്. ബി. ഉബൈദ്ഖാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story