Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:39 AM IST Updated On
date_range 1 Feb 2018 10:39 AM ISTവൈ.എം.സി.എ നേതൃസംഗമം
text_fieldsbookmark_border
കൊല്ലം: വൈ.എം.സി.എ കൊല്ലം സബ് റീജ്യൻ നേതൃസംഗമം വേൾഡ് അലൈയൻസ് എക്സി. അംഗം ഡോ. റോളണ്ട് വില്യംസ് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ് മാത്യു സേവന പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. സബ് റീജ്യൻ ചെയർമാൻ എം. തോമസ്കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതിയംഗം കെ.ഒ. രാജുക്കുട്ടി അവാർഡുകൾ വിതരണം ചെയ്തു. ഫാ. കെ.എൻ. ജോൺ, മൈനാഗപ്പള്ളി വൈ.എം.സി.എ പ്രസിഡൻറ് മാത്യു ജോൺ കളീലിൽ, ബ്ലോക്ക് പഞ്ചായത്ത് അഗം തോമസ് വൈദ്യൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. കോശി വൈദ്യൻ, ഗ്രാമപഞ്ചായത്ത് അംഗം രാധിക ഗോപൻ, സോളമൺ ഡേവിഡ്, പ്രിൻസാമ്മ മാത്യു, എ.പി. ചാക്കോ, ജയിംസ് ജോർജ്, ഡേവിഡ് ലൂക്കോസ് എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട തടാകതീരത്തെ പുൽമേടിനും മരങ്ങൾക്കും തീപിടിച്ചു ശാസ്താംകോട്ട: തടാകതീരത്ത് തീ പടർന്ന് ഏക്കർകണക്കിന് പുൽമേടും മരങ്ങളും കത്തിനശിച്ചു. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ദേവസ്വം ബോർഡ് കോളജിെൻറ താഴെ ചരുവിലെ പുൽമേടിന് തീപടർന്നത്. മിനിറ്റുകൾക്കകം രണ്ട് കിലോമീറ്ററോളം വീതിയിൽ മുകളിലേക്ക് കത്തിക്കയറി. പ്രദേശത്തുള്ള നിരവധി വൃക്ഷങ്ങൾ കത്തിക്കരിഞ്ഞു. ശാസാതംകോട്ട അഗ്നിശമനസേന എത്തി ഒരു മണിക്കൂറിലധികം സമയമെടുത്ത് തീ നിയന്ത്രണ വിധേയമാക്കി. തടാകതീരത്ത് മദ്യപിക്കാനും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും എത്തുന്നവർ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളിൽനിന്നാണ് തീ പടരാറുള്ളത്. കഴിഞ്ഞവർഷം വേനലിൽ അഞ്ച് തവണയാണ് പുൽമേടുകളിൽ തീ പടർന്നത്. ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന നൂറിലധികം വാഹനങ്ങൾ അന്ന് കത്തിനശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story