Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:36 AM IST Updated On
date_range 1 Feb 2018 10:36 AM ISTഅഡ്ജംഗ്റ്റ് ഫാക്കൽറ്റി നിയമനം
text_fieldsbookmark_border
കൊല്ലം: പുനലൂർ സർക്കാർ പോളിടെക്നിക് കോളജിൽ വിവിധ ഡിപ്പാർട്ടുമെൻറുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അഡ്ജംഗ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്േട്രാണിക്സ് എൻജിനീയറിങ് െലക്ചറർ തസ്തികളിൽ ഓരോന്നും ഇലക്ട്രിക്കൽ എൻജിനീയറിങ് െലക്ചറർ തസ്തികയിൽ രണ്ടും ഒഴിവുകളാണുള്ളത്. അധ്യാപന, ഗവേഷണമേഖലകളിൽ 10 വർഷത്തിൽ കുറയാത്ത പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ. 9446029568, 9744213311. എം.ബി.എ: സ്പോട്ട് അഡ്മിഷൻ അഞ്ചിന് കൊല്ലം: സംസ്ഥാന സഹകരണ യൂനിയെൻറ തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെൻറിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2018--20 ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഫെബ്രുവരി അഞ്ചിന് രാവിലെ 10 മുതൽ കൊട്ടാരക്കര അവനൂർ കോഓപറേറ്റിവ് െട്രയിനിങ് കോളജിൽ നടക്കും. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്പെഷലൈസേഷന് അവസരവുമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്കോളർഷിപ്പും എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ, യൂനിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിശദവിവരങ്ങൾ 9446835303, 9995302006 നമ്പറുകളിലും www.kicmakerala.in വെബ്സൈറ്റിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story