Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറിയ എസ്​റ്റേറ്റിലെ...

റിയ എസ്​റ്റേറ്റിലെ മരംമുറി; സീനിയറേജ്​ അടച്ചത്​ 4.35 ലക്ഷം മാത്രം

text_fields
bookmark_border
മരങ്ങൾ മുറിക്കുന്നതിന് 16 ലക്ഷം കരം ഇനത്തിൽ വനംവുകുപ്പിൽ അടച്ചുവെന്നാണ് ഉടമ പറഞ്ഞത് ഓഖി ചുഴലിക്കാറ്റിൽ വീണ 280 മരങ്ങളും 61.12 ക്യുബിക് മീറ്റർ വിറകും കടത്തിക്കൊണ്ടുപോകുന്നതിനാണ് പാസ് അനുവദിച്ചത് കൊല്ലം: സർക്കാർ ഏറ്റെടുത്ത റിയ എസ്റ്റേറ്റിൽനിന്ന് കോടികൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുകടത്തിയതിന് എസ്റ്റേറ്റ് ൈകവശം െവച്ചിരിക്കുന്ന മുംബൈ സ്വദേശി കരം (സീനിയറേജ്) ഇനത്തിൽ വനംവകുപ്പിൽ അടച്ചത് 4.35 ലക്ഷം മാത്രം. ഒാഖി ചുഴലിക്കാറ്റിൽ നാശം നേരിട്ടവർക്ക് ആശ്വാസം പകരുന്നതിനായി കലക്ടർ ഇറക്കിയ ഉത്തരവി​െൻറ മറപിടിച്ചാണ് മരങ്ങൾ മുറിച്ച് കടത്തുന്നതിന് വനംവകുപ്പ് അനുമതി നൽകിയത്. വനംമന്ത്രി കെ. രാജുവി​െൻറ മണ്ഡലത്തിലാണ് റിയ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. പുനലൂർ താലൂക്കിലെ മറ്റ് വില്ലേജുകളിലെ എസ്റ്റേറ്റ് ഉടമകളും ഒാഖി ചുഴലിക്കാറ്റിൽ നിലംപൊത്തിയ മരങ്ങൾ നീക്കംചെയ്യാൻ അതാതു സ്ഥലങ്ങളിലെ വനം ഒാഫിസുകളിൽ അപേക്ഷ നൽകിയെങ്കിലും തെന്മലയിൽ മാത്രമാണ് അനുമതി നൽകിയത് എന്നത് ദുരൂഹത ഉണർത്തുന്നു. കാറ്റിൽ വീണ 280 മരങ്ങളും 61.12 ക്യുബിക് മീറ്റർ വിറകും കടത്തിക്കൊണ്ടുപോകുന്നതിനാണ് പാസ് അനുവദിച്ചതെന്ന് തെന്മല ഡി.എഫ്.ഒ ഡോ. സി. ലക്ഷ്മി 'മാധ്യമ'ത്തോട് പറഞ്ഞു. ഇതി​െൻറ മറവിൽ എസ്റ്റേറ്റ് ഉടമ വ്യാപകമായി മരങ്ങൾ മുറിച്ച് കടത്തുകയായിരുന്നു. മരങ്ങൾ മുറിക്കുന്നതിന് 16 ലക്ഷം കരം ഇനത്തിൽ വനംവകുപ്പിൽ അടച്ചുവെന്നാണ് പറഞ്ഞിരുന്നത്. 4.35 ലക്ഷം മാത്രമെ അടച്ചിട്ടുള്ളൂ എന്നാണ് വനംവകുപ്പ് അധികൃതരിൽനിന്ന് ലഭിച്ച വിവരം. ഇവിടെനിന്ന് കടത്തിയത് 80 ലോഡിലേറെ മരങ്ങളാണെന്ന് സമീപ വാസികൾ പറയുന്നു. ഒാഖി ചുഴലിയിൽ കടപുഴകിവീണ മരങ്ങൾ മുറിക്കാനാണ് അനുമതി നേടിയതെങ്കിലും എസ്റ്റേറ്റ് ഉടമ മറ്റ് മരങ്ങളും മുറിച്ചുകടത്തുകയായിരുന്നു. ഭൂമി ൈകവശം െവക്കുന്നതിന് രേഖകളില്ലെന്ന് കെണ്ടത്തിയതിനാൽ 2015 മേയ് 28നാണ് റിയ എസ്റ്റേറ്റ് ഏറ്റെടുത്ത് റവന്യൂ സ്പെഷൽ ഒാഫിസർ ഉത്തരവിറക്കിയത്. ഇതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി അന്തിമ വിധി ഉണ്ടാകുന്നതുവരെ തൽസ്ഥിതി തുടരാൻ നിർദേശിച്ചിരിക്കുകയാണ്. കോടതിയുടെ ഇൗ നിർദേശം മറികടന്നാണ് കമ്പനി മരങ്ങൾ മുറിച്ചുകടത്തിയത്. സംസ്ഥാനത്ത് എട്ടു ജില്ലകളിലായി തോട്ടം മേഖലയിൽ റവന്യൂ വകുപ്പ് ഒരു ലക്ഷത്തിലേറെ ഏക്കർ ഭൂമിയിലെ മരംമുറി തടഞ്ഞ് ഉത്തരവിട്ടിരുന്നു. ഭൂമി ൈകവശം െവച്ചിരിക്കുന്നത് അനധികൃതമായാണെന്ന് കണ്ടെത്തിയതിനാലാണ് മരംമുറി തടഞ്ഞത്. ഇതിലെല്ലാം തൽസ്ഥിതി തുടരാൻ കോടതി നിർേദശിച്ചിരിക്കുകയാണ്. തോട്ടം മേഖലയിലെ കമ്പനികൾക്ക് മരം മുറിക്കാൻ അനുമതി നൽകണമെന്ന് എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി സർക്കാറിന് നിർദേശം നൽകിയിരുന്നു. വിഷയം ഹൈകോടതിയുടെ പരിഗണനയിലായതിനാൽ എൽ.ഡി.എഫ് നിർദേശം നടപ്പാക്കാൻ സർക്കാറിന് കഴിഞ്ഞിരുന്നില്ല. അതിനിടെയാണ് റിയ എസ്റ്റേറ്റിൽ മരംമുറിക്ക് വനംവകുപ്പ് അനുമതി നൽകിയത്. തോട്ടംമേഖലയിൽ റവന്യൂ സ്െപഷൽ ഒാഫിസർ ഏറ്റെടുത്ത് ഉത്തരവുകളിറക്കിയ ഭൂമികളുടെ കരം ഒടുക്കുന്നതും ൈകവശാവകാശ സർട്ടിഫിക്കറ്റുകൾ നൽകുന്നതും എല്ലാം വിലക്കിയിട്ടുണ്ട്. റിയ എസ്റ്റേറ്റിന് സമാനമായി റവന്യൂ സ്പെഷൽ ഒാഫിസർ ഏറ്റെടുത്ത കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിലൂടെ െവെദ്യുതി ലൈൻ വലിക്കുന്നതിന് മരംമുറിക്കാൻ അനുമതി തേടി കെ.എസ്.ഇ.ബി ഹൈകോടതിയെ സമീപിച്ചിരുന്നു. മരങ്ങളുടെ ഉടമസ്ഥത കമ്പനിക്ക് അവകാശപ്പെടാനാവില്ലെന്നും മുറിക്കുന്ന മരങ്ങളുടെ വില കെ.എസ്.ഇ.ബി പ്രത്യേക അക്കൗണ്ടിൽ ഒടുക്കണമെന്നുമാണ് കോടതി ഉത്തരവിട്ടത്. ഇതൊന്നും ഗൗനിക്കാതെയാണ് റിയക്ക് വനംവകുപ്പ് അനുമതി നൽകിയത് എന്നതാണ് ദുരൂഹത ഉണർത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story