Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:33 AM IST Updated On
date_range 1 Feb 2018 10:33 AM ISTഅസീസിയയിൽ ബി.പി.എൽ ചികിത്സ സഹായപദ്ധതി
text_fieldsbookmark_border
കൊല്ലം: മീയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് വിവിധ അരോഗ്യ സംരക്ഷണ പദ്ധതികൾ നടപ്പാക്കും. പൊടിക്കുഞ്ഞ് മുസ്ലിയാർ മെമ്മോറിയൽ ചാരിറ്റബിൾ ആൻഡ് എജുക്കേഷനൽ ട്രസ്റ്റിെൻറ സഹകരണത്തോടെ ഏർപ്പെടുത്തിയ ബി.പി.എൽ ആരോഗ്യ ചികിത്സ സഹായപദ്ധതി വിപുലമാക്കും. പദ്ധതിയുടെ ഭാഗമായി ഒരുവർഷത്തിനിടെ ആയിരക്കണക്കിന് നിർധന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചു. രജിസ്േട്രഷൻ ഫീസ്, ഡോക്ടറെ കാണുന്നതിനുള്ള ഫീസ്, നഴ്സിങ് ചാർജ്, ജനറൽ വാർഡ് ബെഡ് ചാർജ് തുടങ്ങിയവ സൗജന്യമാണ്. ശസ്ത്രക്രിയകൾ, ലാബ് പരിശോധനകൾ, റേഡിയോളജി, സി.ടി, എം.ആർ.ഐ, അൾട്രാസൗണ്ട്, എക്കോ, ടി.എം.ടി എന്നിവകൾക്ക് 25 ശതമാനം ഇളവ് ലഭ്യമാവും. ഫോൺ: 0474 2722222.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story