Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:29 AM IST Updated On
date_range 1 Feb 2018 10:29 AM ISTതഴുത്തലയിലെ മോഷണം: അന്വേഷണം ഉൗർജിതം
text_fieldsbookmark_border
കൊട്ടിയം: തഴുത്തലയിൽ ആളില്ലാത്ത വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രതികളുടെ വിരലടയാളം പൊലീസിന് ലഭിച്ചു. ഇതുപയോഗിച്ച് പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസ് കരുതുന്നത്. തിങ്കളാഴ്ച രാത്രിയാണ് തഴുത്തല ഗണപതി ക്ഷേത്രത്തിന് സമീപം അശ്വതി മന്ദിരത്തിൽ ബാഹുലേയെൻറ വീട്ടിൽനിന്ന് 20 പവൻ സ്വർണവും പണവും മോഷ്ടാക്കൾ അപഹരിച്ചത്. ചൊവ്വാഴ്ച വീട്ടുകാർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മോഷണം നടന്ന വീട്ടിൽ ചാത്തനൂർ എ.സി.പി ജവഹർ ജനാർദിെൻറ നേതൃത്വത്തിൽ ബുധനാഴ്ചയും പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും വീട്ടുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മോഷണവിവരം അറിഞ്ഞെത്തിയ പൊലീസിെൻറ വിരലടയാള വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കളുടെ വിരലടയാളം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story