Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രളയം: സഹായധനം വിതരണം...

പ്രളയം: സഹായധനം വിതരണം ചെയ്തു

text_fields
bookmark_border
പുനലൂർ: വെള്ളപ്പൊക്കത്തിൽ ദുരിതബാധിതർക്ക് സർക്കാർ 10,000 രൂപവീതം സമാശ്വാസ സഹായധനമായി വിതരണം ചെയ്യുന്നത് പുനലൂർ താലൂക്കിൽ പൂർത്തിയായി. താലൂക്കിലെ എട്ട് വില്ലേജുകളിലുള്ള 54 കുടുംബങ്ങൾക്കാണ് തുക നൽകിയത്. 63 കുടുംബങ്ങൾ ഈ തുകക്ക് അർഹരായിരുന്നെങ്കിലും ബാക്കിയുള്ളവരുടെ ആധാർ, ബാങ്ക് രേഖകളിൽ വ്യക്തത ഇല്ലാതെ വന്നതാണ് തുക വിതരണം ചെയ്യാതിരുന്നതെന്ന് പുനലൂർ തഹസിൽദാർ പറഞ്ഞു. അർഹരുടെ തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് താലൂക്ക് ഓഫിസിൽ നിന്നും നിക്ഷേപിക്കുകയായിരുന്നു. ബാക്കിയുള്ളവർക്ക് തുക വിതരണം ചെയ്യുന്നതിന് സാധ്യമായ മാർഗങ്ങൾ സ്വീകരിക്കുമെന്നും തഹസിൽദാർ പറഞ്ഞു. പ്രളയജലം രണ്ടുദിവസം തങ്ങിനിന്ന് വീടുകൾക്ക് നാശം നേരിട്ടവർക്കാണ് തുക നൽകുന്നത്. മുൻകരുതലെന്ന നിലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ച എല്ലാ കുടുംബങ്ങൾക്കും ആശ്വാസധനം ലഭിക്കില്ല. വെള്ളപ്പൊക്ക പ്രത്യാഘാതം കണ്ടെത്താൻ പഠനം തുടങ്ങി പുനലൂർ: വെള്ളപ്പൊക്കം ഏൽപിച്ച പ്രത്യാഘാതം കണ്ടെത്താൻ ജില്ല ടൗൺ പ്ലാനിങ് ഓഫിസി​െൻറ നേതൃത്വത്തിൽ കിഴക്കൻമേഖലയിൽ പഠനം തുടങ്ങി. കല്ലടയാറ്റിൽ നിന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളും ഭാവിയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും ലക്ഷ്യമാക്കിയാണ് പഠനം. പുനലൂർ, വാളക്കോട്, ഇടമൺ, തെന്മല വില്ലേജുകളിലാണ് പഠനം നടത്തുന്നത്. തെന്മല ഡാമിൽ നിന്ന് വലിയ അളവിൽ വെള്ളം തുറന്നുവിട്ടാൽ ഈ വില്ലേജുകളിലെ താഴ്ന്നപ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്. ഇത്തവണയും ഡാം ഷട്ടറുകൾ കൂടുതൽ അളവിൽ തുറന്നപ്പോൾ പുനലൂർ പട്ടണത്തിലടക്കം വെള്ളം കയറിയിരുന്നു. 12 അടി വരെയാണ് ഷട്ടർ തുറക്കാൻ കഴിയുന്നത്. ഇത്തവണ എട്ട് അടിവരെ തുറന്നപ്പോഴാണ് ഇത്രത്തോളം നാശം നേരിട്ടത്. ഷട്ടർ 12 അടി ഉയർത്തിയാൽ പുനലൂർ പട്ടണത്തിലടക്കം ഏതെല്ലാം പ്രദേശങ്ങളിൽ വെള്ളം കയറുമെന്നും എത്രത്തോളം നാശങ്ങൾ ഉണ്ടാകുമെന്നും സംഘം പഠനം നടത്തുന്നുണ്ട്. കൂടാതെ ഇതുമൂലം മുൻകരുതലായി എത്ര കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്ന പട്ടികയും തയാറാക്കും. ഇനി പ്രളയം ഉണ്ടായാൽ തരണം ചെയ്യാൻ പാകത്തിലാണിത്. കൂടാതെ ഈ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ നദീതീരത്തും താഴ്ന്ന പ്രദേശങ്ങളിലും കെട്ടിടം നിർമിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിർേദശങ്ങളും ഉൾപ്പെടുത്തും. അസി. ടൗൺ പ്ലാനർ അരുൺ, പുനലൂർ തസഹിൽദാർ ജയൻ എം. ചെറിയാൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പഠനം. താലൂക്ക് വികസന സമിതി യോഗം 15ന് കൊട്ടാരക്കര: സെപ്റ്റംബര്‍ ഒന്നിന് നിശ്ചയിച്ചിരുന്ന താലൂക്ക് വികസന സമിതി യോഗം 15ന് രാവിലെ 10.30ന് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ കൂടുമെന്ന്‍ തഹസിൽദാര്‍ ബി. അനില്‍കുമാര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story