Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 11:21 AM IST Updated On
date_range 29 Aug 2018 11:21 AM ISTതമിഴ് പൂ കർഷകർക്ക് കനത്ത തിരിച്ചടി
text_fieldsbookmark_border
പത്തനാപുരം: കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ട് പൂകൃഷിയിറക്കിയ തമിഴ് കർഷകർക്ക് കനത്ത തിരിച്ചടി. സാധാരണ കേരളത്തിലേെക്കത്തുന്ന പൂവിെൻറ മൂന്നിലൊന്നുപോലും ഇത്തവണ അതിർത്തി കടന്നിട്ടില്ല. വറുതിയുടെ ഒരാണ്ടിന് ശേഷം വീണ്ടും പൂ കൃഷിയിലേക്ക് തിരിഞ്ഞ കര്‍ഷകര്‍ക്കേറ്റ ഇരുട്ടടിയാണ് കേരളത്തിലുണ്ടായ മഴക്കെടുതി. ഇനി സൂര്യകാന്തി പൂക്കളിലാണ് ഇവരുടെ പ്രതീക്ഷ. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരം, തോവാള, പാവൂർ ഛത്രം, സൊറണ്ടൈ എന്നിവിടങ്ങളിലാണ് ഇത്തവണ പൂ കൃഷി ഇറക്കിയത്. സൂര്യകാന്തി തന്നെയാണ് പ്രധാനയിനം. അമിത അളവില്‍ രാസവളങ്ങള്‍ ഉപയോഗിച്ചതോടെ മണ്ണിെൻറ സ്വാഭാവികത നഷ്ടപ്പെട്ടതിനാൽ കര്‍ഷകര്‍ക്ക് കഴിഞ്ഞവർഷം വലിയ നഷ്ടമാണുണ്ടാക്കിയത്. ഇക്കൊല്ലം കർക്കടകം തുടക്കം മുതൽ വിളവെടുപ്പിന് പാകമായി നിൽക്കുകയായിരുന്നു പാടങ്ങൾ. എന്നാൽ കേരളത്തിലെ പ്രളയം കാരണം ഇതുവരെ വിളവെടുത്തിട്ടില്ല. കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന സൂര്യകാന്തി പാടങ്ങൾ തന്നെയാണ് പ്രധാന ആകർഷണീയത. ഇന്ത്യയുടെ പലഭാഗങ്ങളിൽനിന്ന് നിരവധി കച്ചവടക്കാരാണ് പൂവ് വാങ്ങുന്നതിന് ഇവിടെ എത്തുന്നത്. നിലവില്‍ ക്വിൻറലിന് അയ്യായിരം രൂപയാണ് വില. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൃഷി ആരംഭിക്കും. ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കുന്ന മഴയോടെ ചെടികൾ മൊട്ടിട്ട് തുടങ്ങും. ഓണം കഴിഞ്ഞ് പച്ചക്കറി കൃഷിയിലേക്ക് മാറേണ്ട പൂപ്പാടങ്ങളിൽനിന്ന് വിളവെടുക്കാത്തത് നഷ്ടസാധ്യത വർധിപ്പിക്കുമെന്നും കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story