Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 11:17 AM IST Updated On
date_range 27 Aug 2018 11:17 AM ISTമകെൻറ അടിയേറ്റ് പിതാവ് മരിക്കാനിടയായ സംഭവം: അധികൃതർക്കെതിരെ ആരോപണവുമായി പ്രദേശവാസികൾ
text_fieldsbookmark_border
ഇരവിപുരം: ഇടക്കുന്നത്ത് മകെൻറ അടിയേറ്റ് പിതാവ് മരിക്കാനിടയായ സംഭവത്തിൽ അധികൃതർക്കെതിരെ ആരോപണവുമായി പ്രദേശവാസികൾ. പ്രദേശം മദ്യവിൽപനയും കഞ്ചാവ് വിൽപനയും വർധിച്ച് ലഹരി കേന്ദ്രമായി മാറിയിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിനാലാണ് ദാരുണ സംഭവം നടന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സർക്കാർ വക മദ്യവിൽപനശാലകളിൽനിന്ന് മദ്യം വാങ്ങി കൊണ്ടുവന്ന് വിൽപന നടത്തുന്നവരുടെയും കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്നവരുടെയും താവളമാണ് ഇടക്കുന്നം. ചതുപ്പുനിലത്തിെൻറ സമീപത്തുള്ള ഇവിടെ എക്സൈസോ, പൊലീസോ എത്താറില്ലെന്നും ഇവർ പറയുന്നു. കോർപറേഷെൻറ നിർമാണം പൂർത്തിയായി കിടക്കുന്ന ശ്മശാനവും തരിശായി കാടുകയറി കിടക്കുന്ന കാരിക്കുഴി ഏലായും ഇതിനടുത്താണ്. പുറത്തുനിന്നുള്ള സംഘങ്ങളാണ് ഇവിടെ മയക്കുമരുന്ന് വിൽപനക്കെത്തുന്നതെന്ന് വീട്ടമ്മമാർ പറയുന്നു. ആക്രമണം ഭയന്ന് പലരും ഇതിനെ ചോദ്യം ചെയ്യാറില്ല. ശനിയാഴ്ച രാത്രിയിൽ മാതാപിതാക്കളെ ആക്രമിച്ച അച്ചുവും ലഹരിക്കടിമയായിരുന്നത്രെ. അടിയേറ്റ സരസ്വതി ജില്ല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവർക്ക് ബോധം വീണ്ടുകിട്ടിയെങ്കിൽ മാത്രമേ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story