Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2018 11:11 AM IST Updated On
date_range 25 Aug 2018 11:11 AM ISTപ്രളയം: പരമാവധി ക്ഷീരകർഷകരെ സഹായിക്കും- മന്ത്രി കെ. രാജു
text_fieldsbookmark_border
പുനലൂർ: വെള്ളപ്പൊക്കത്തിൽ നഷ്ടം നേരിട്ട പരമാവധി ക്ഷീരകർഷകരെ സഹായിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജു. കിഴക്കൻ മേഖലയിലെ പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറോടെ ക്ഷീരോൽപാദനം സ്വയം പര്യാപ്തത കൈവരിക്കണമെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് മുന്നോട്ടുപോകുന്നത്. പ്രളയത്തിന് മുമ്പ് സംഭരിച്ചതിൽനിന്ന് ഇപ്പോൾ ദിനംപ്രതി ഒരുലക്ഷം ലിറ്ററിലധികം പാലിെൻറ കുറവാണ് നേരിടുന്നത്. പ്രളയം വലിയ തിരിച്ചടിയാണ് നൽകിയത്. മൃഗസംരക്ഷണവകുപ്പിനാണ് കൂടുതൽ നഷ്ടവും ഉണ്ടായിട്ടുള്ളത്. വളർത്തുമൃഗങ്ങൾ, പക്ഷികൾ ഉൾപ്പെടെ ആയിരക്കണക്കിന് മൃഗങ്ങൾ ചത്തൊടുങ്ങി. ചത്തുപോയ വളർത്തുമൃഗങ്ങളുടെ ഉടമസ്‌ഥർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്ന് നഷ്ടപരിഹാരം ലഭ്യമാക്കും. ജലം സമ്പൂർണമായി ഇറങ്ങിയശേഷം വീടുകളിയിൽ ഉടമസ്‌ഥർ തിരിച്ചെത്തിയശേഷം മാത്രമേ ഇത്തരം നഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്താനാകൂ. വനം വകുപ്പിെൻറ കുട്ടവഞ്ചികൾ ഉപയോഗിച്ചാണ് നിരവധിപേരെ രക്ഷപ്പെടുത്തിയത്. കൂടാതെ രക്ഷാപ്രവർത്തനങ്ങൾക്ക് വനം വകുപ്പിെൻറ വാഹനങ്ങളും ജീവനക്കാരെയും ഉപയോഗിച്ചിട്ടുണ്ട്. വനം വകുപ്പിന് സാമ്പത്തിക നഷ്ടമുണ്ട്. പല വന്യജീവികളും പ്രളയത്തിൽ ഒഴുകിപ്പോകുകയോ ചാകുകയോ ചെയ്തു. ഇത്തരത്തിൽ നേരിട്ട നഷ്ടത്തിെൻറ തോത് താമസിയാതെ അറിയാൻ കഴിയും. രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത വനം വകുപ്പ് ജീവനക്കാരെയും സമിതി പ്രവർത്തകരെയും ആദരിക്കും. റബർ മരങ്ങൾ ശക്തമായ മഴയിലും കാറ്റിലും നശിച്ചത് കാർഷിക നഷ്ടത്തിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകും. ഇതിെൻറ കണക്കുകൾ തിട്ടപ്പെടുത്താൻ ഏർപ്പാടാക്കി. കൂടാതെ വെള്ളം ഇറങ്ങിത്തുടങ്ങിയ ജനവാസമേഖലയിൽ പാമ്പുകൾ മാളങ്ങൾ വിട്ട് പുറത്തിറങ്ങിയിട്ടുണ്ട്. ഇവയുടെ കടിയേറ്റാൽ ചികിത്സ നൽകുന്നതിനായുള്ള മരുന്നുകൾ എല്ലാ താലൂക്ക് ആശുപത്രികളിലും ലഭ്യമാക്കി. വീടുകളിൽ പാമ്പുകളുടെ സാന്നിധ്യം ഉണ്ടായാൽ വനംവകുപ്പിനെ വിവരമറിയിക്കണം കൊല്ലം തിരുമംഗലം ദേശീയപാതയിൽ എം.എസ്.എൽ ഭാഗത്തെ വിള്ളലുകൾ മാറ്റുന്നതിനുവേണ്ടി രാത്രിയും പകലും എന്നില്ലാതെ ദ്രുതഗതിയിലുള്ള പണികളാണ് നടന്നത്. കൂടാതെ റോഡിെൻറ വശങ്ങളിലെ മണ്ണിടിച്ചിൽ തടയാൻ മൺചാക്കുകൾ അടുക്കി ബലപ്പെടുത്തി. വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി പ്രളയസമയത്ത് നടത്തിയ ജർമൻ യാത്രയെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story