Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രെയിനിന് കല്ലെറിഞ്ഞ...

ട്രെയിനിന് കല്ലെറിഞ്ഞ കേസ്​: യുവാവിന് രണ്ടുവർഷം തടവ്

text_fields
bookmark_border
കൊല്ലം: ട്രെയിനിന് കല്ലെറിഞ്ഞ കേസിൽ യുവാവിന് രണ്ടുവർഷം തടവ് ശിക്ഷ. അഞ്ചാലുംമൂട് ധന്യനിവാസിൽ ധനേഷിനെയാണ് (31) കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2017 ഒക്ടോബർ 18ന് പുലർച്ചെ കൊല്ലം ചിന്നക്കടക്ക് സമീപം ബാംഗ്ലൂർ-കൊച്ചുവേളി എക്‌സ്പ്രസിന് കല്ലെറിഞ്ഞ കേസിലാണ് വിധി. ചിന്നക്കട മേൽപാലത്തിനടിയിലെ പൊന്തക്കാട്ടിൽ ഒളിഞ്ഞിരുന്നാണ് കല്ലെറിഞ്ഞത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആർ.പി.എഫ് സി.ഐ ആർ.എസ്. രാജേഷി​െൻറ നേതൃത്വത്തിൽ ധനേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ പലതവണ കാപ്പിൽ, പരവൂർ ഭാഗങ്ങളിൽ ട്രെയിനിന് കല്ലേറ് നടത്തിയതായി ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചു. സമീപനാളിൽ ട്രെയിനിന് കല്ലേറുണ്ടായ സാഹചര്യത്തിൽ ആർ.പി.എഫ് നിരീക്ഷണം ശക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story