Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:11 AM IST Updated On
date_range 24 Aug 2018 11:11 AM ISTദുരിതം പെയ്തൊഴിഞ്ഞു; നാടും വീടും യോഗ്യമാക്കാൻ മൺറോതുരുത്ത് തോളുകൾ ചേർത്തു
text_fieldsbookmark_border
കുണ്ടറ: മഴ മാറിയതോടെ ദുരിതാശ്വാസ ക്യാമ്പുകൾ പൂട്ടുകയും എല്ലാവരും സ്വന്തം വീടുകളിലേക്കോ ബന്ധുവീടുകളിലേക്കോ മടങ്ങുകയുംചെയ്തു. പ്രളയശേഷം റോഡും വീടും തോടും ചെളിക്കുണ്ടുകളായ കാഴ്ചയിൽ പകച്ചുനിൽക്കാതെ പഞ്ചായത്തും ജനങ്ങളും തോളോടുതോൾ ചേർന്ന് പുനർനിർമാണത്തിെൻറ ആദ്യ പടവുകൾ കയറുകയാണ്. റോഡുകളിലെ ചെളി നീക്കംചെയ്യുന്ന ജോലിയാണ് തൊഴിലുറപ്പുകാരും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ആരംഭിച്ചത്. പത്ത് പേരുള്ള സംഘം കഠിനശ്രമം നടത്തിയിട്ടും ഒരുദിവസം ഇരുപത് മീറ്ററിലധികം റോഡ് വൃത്തിയാക്കാൻ കഴിയാത്ത വിധം ചെളി അടിഞ്ഞുകൂടിയിരിക്കുകയാണ്. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർഡിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, അങ്കണവാടി, ആശാപ്രവർത്തകർ, ആശുപത്രി ജീവനക്കാർ, തൊഴിലുറപ്പ് മേറ്റ്മാർ, ഹരിത കർമ സേനാംഗങ്ങൾ, എൻ.എസ്.എസ്, അസാപ്പ് വളൻറിയർമാർ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. റോഡുകൾ പലതും ഉപയോഗിക്കാൻ കഴിയാത്തവിധം തകർന്നനിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story