Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെന്മല എം.എസ്.എല്ലിൽ...

തെന്മല എം.എസ്.എല്ലിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

text_fields
bookmark_border
പുനലൂർ: വെള്ളപ്പൊക്കത്തിൽ നാശംനേരിട്ട ദേശീയപാത 744ൽ തെന്മല എം.എസ്.എല്ലിൽ ഭാഗികമായി വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതൽ വാഹനങ്ങൾ എം.എസ്.എൽ വഴി പോകുന്നത് നിരോധിച്ചിരുന്നു. ഇതേതുടർന്ന് ദിവസങ്ങളോളം അന്തർസംസ്ഥാന പാതയിൽ ഗതാഗതം മുടങ്ങി യാത്രക്കാർ വലഞ്ഞു. എം.എസ്.എല്ലിൽ പാതയുടെ വശം നേരെത്ത തകർന്നിരുന്നത് കൂടുതൽ ഇടിഞ്ഞതോടെയാണ് അധികൃതർ ഗതാഗതം നിരോധിച്ചത്. എന്നാൽ, വശത്ത് മണൽചാക്ക് അടുക്കി കൂടുതൽ ബലപ്പെടുത്തുന്ന ജോലി തുടങ്ങിയിരുന്നു. എന്നിട്ടും വാഹനങ്ങൾ എം.എസ്.എൽ കടന്നുപോകാൻ അനുവദിച്ചില്ല. പുനലൂർ നിന്നുള്ള വാഹനങ്ങൾ എം.എസ്.എൽ വരെയും ചെങ്കോട്ടയിൽ നിന്നുള്ളത് കഴുതുരുട്ടി പതിമൂന്ന് കണ്ണറ പാലം വരെയുമാണ് അനുവദിച്ചിരുന്നത്. ഇതിനിടയിലുള്ള കാൽകിലോമീറ്ററോളം നടന്നുവേണം യാത്രക്കാർ ഇരുവശത്തുമെത്തിയിരുന്നത്. മന്ത്രി രാജു കഴിഞ്ഞദിവസം എം.എസ്.എൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മഴയില്ലാത്തതും അപകടഭീഷണി കുറഞ്ഞതും കണക്കിലെടുത്ത് ചെറിയവാഹനങ്ങൾ കടത്തിവിടണമെന്ന് മന്ത്രി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടതനുസരിച്ചാണ് പുതിയ നടപടി. സംരക്ഷണഭിത്തി ബലപ്പെടുത്തുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കി ബസുകളടക്കം കടത്തിവിടാൻ നടപടിയുണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു. പാലരുവി ഇന്ന് തുറക്കും പുനലൂർ: പ്രളയത്തെ തുടർന്ന് അടച്ചിട്ടിരുന്ന പാലരുവി ഇക്കോടൂറിസം സ​െൻറർ വെള്ളിയാഴ്ച മുതൽ തുറക്കുമെന്ന് ആര്യങ്കാവ് വനം റേഞ്ച് ഒാഫിസർ അറിയിച്ചു. കനത്തമഴയിൽ പാലരുവി വെള്ളച്ചാട്ടത്തിൽ അപകടമാവിധം വെള്ളം ഒഴുകിയതിനെ തുടർന്നാണ് വിനോദസഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്രം അടച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story