Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജാലകം...കേരള...

ജാലകം...കേരള സര്‍വകലാശാല

text_fields
bookmark_border
പരീക്ഷ മാറ്റി തിരുവനന്തപുരം: പരീക്ഷകേന്ദ്രങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിനാല്‍ 30, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ പരീക്ഷ യഥാക്രമം സെപ്റ്റംബര്‍ 14, 17 തീയതികളിലേക്ക് മാറ്റി. പരീക്ഷകേന്ദ്രങ്ങള്‍ക്കോ മറ്റ് പരീക്ഷകള്‍ക്കോ മാറ്റമില്ല. പരീക്ഷഫലം ഏപ്രിലില്‍ നടത്തിയ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ (ബി.പി.എഡ്) എട്ടാം സെമസ്റ്റര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. തീയതി നീട്ടി സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ സ​െൻററുകളില്‍ കരാര്‍ വ്യവസ്ഥയില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 22വരെ നീട്ടി. സി.ബി.സി.എസ്.എസ്/കരിയര്‍ റിലേറ്റഡ് ബിരുദ കോഴ്‌സുകളുടെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ പുനര്‍മൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ ഏഴുവരെ നീട്ടി. സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകള്‍/സ​െൻററുകള്‍ എന്നിവിടങ്ങളിലെ ഒന്നാം വര്‍ഷ ബിരുദ ബിരുദാനന്തര പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ ഏഴുവരെ നീട്ടി. എം.എസ്.ഡബ്ല്യു പ്രവേശനം: തിരുത്താം യു.ഐ.ടി സ​െൻററുകളിലെ എം.എസ്.ഡബ്ല്യു പ്രവേശന പരീക്ഷ, ഗ്രൂപ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയില്‍ പങ്കെടുത്ത അപേക്ഷകര്‍ യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ഷീറ്റുകള്‍ അസല്‍ പകര്‍പ്പ് സഹിതം സ​െൻററുകളിലെ പ്രിന്‍സിപ്പൽമാര്‍ക്ക് 31ന് മുമ്പ് ഹാജരാക്കണം. റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കണം. അഡ്മിഷന്‍ ടെസ്റ്റ് എഴുതി ഓണ്‍ലൈന്‍ അപേക്ഷയുടെയും അനുബന്ധരേഖകളുടെയും പകര്‍പ്പുകള്‍ സമര്‍പ്പിക്കാത്തവര്‍ സെപ്റ്റംബര്‍ മൂന്നിനകം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രവേശനത്തിന് പരിഗണിക്കില്ല. സി.എല്‍.ഐ.എസ്.സി/ഡി.സി.എ പ്രവേശനം തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രത്തി​െൻറ അംഗീകാരത്തോടെ ശാസ്താംകോട്ട ഡി.ബി കോളജില്‍ സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുന്ന പി.എസ്.സി അംഗീകരിച്ച (ആറു മാസം) സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.എല്‍.ഐ.സി) കോഴ്‌സിനും സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് (ഡി.സി.എ) കോഴ്‌സിനും ഉളള അപേക്ഷഫോറം 31വരെ കോളജ് ഒാഫിസില്‍നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0476 2830323, 9446475975. യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. പ്രായപരിധി ഇല്ല. ക്ലാസ് ശനി, ഞായര്‍, അവധി ദിവസങ്ങളില്‍. മറ്റ് കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്കും ജോലിയുള്ളവര്‍ക്കും അപേക്ഷിക്കാം. നാഷനല്‍ കോണ്‍ഫറന്‍സ് അറബിക് വിഭാഗം ഒക്‌ടോബര്‍ 16, 17 തീയതികളില്‍ 'അറബിക് ലിറ്ററേച്ചര്‍ ഇന്‍ ഫലസ്തീന്‍' എന്ന വിഷയത്തിൽ നാഷനല്‍ കോണ്‍ഫറന്‍സ് നടത്തുന്നു. ഗേവഷണ പ്രബന്ധം അവതരിപ്പിക്കാന്‍ താൽപര്യമുള്ളവര്‍ സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് സംക്ഷിപ്തം deptofarabickvtm@gmail.com എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍: 9562722485.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story