Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2018 11:11 AM IST Updated On
date_range 22 Aug 2018 11:11 AM ISTഉണ്ടായിരുന്ന മേൽക്കൂര തകർന്നു, ഇനിയെങ്കിലും 'ലൈഫ്' കിട്ടുമോ?
text_fieldsbookmark_border
കുണ്ടറ: ഭിത്തികൾ വിണ്ടുകീറിയും ഉത്തരങ്ങളും കഴുക്കോലുകളും ചിതലെടുത്തും മേൽക്കൂര ഇളകിയും അപകടസ്ഥിതിലായ വീട്ടിനുള്ളിൽ കഴിഞ്ഞിരുന്ന സുമ പേടിച്ചതുപോലെതന്നെ വീട് തകർന്നുവീണു. മൺേറാതുരുത്ത് ഏഴാംവാർഡ് തുമ്പുംമുഖം വാഴക്കാവിൽ സുമയുടെ വീടിെൻറ മേൽക്കൂരയാണ് കനത്തമഴയിൽ തകർന്നുവീണത്. ഓട് മേഞ്ഞ മേൽക്കൂരയും ചിതലെടുത്ത കഴുക്കോലുകളും നിലംപതിച്ചു. ഇൗ സമയം സുമയും മകനും വീട്ടിലില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സുമയുടെ ഭർത്താവ് വർഷങ്ങളായി ഗൾഫിലാണെങ്കിലും സുമക്കും മകനും െചലവിനുള്ള പണം പോലും നൽകുന്നില്ല. ആയുർേവദ ഡിസ്പെൻസറിയിൽ താൽക്കാലിക തൂപ്പുജോലിയിലൂടെ ലഭിക്കുന്ന ചെറുവരുമാനവും കേൾവിയും സംസാരശേഷിയുമില്ലാത്ത ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അഭിരാമിന് ലഭിക്കുന്ന പെൻഷനുമാണ് ഇൗ കുടുംബത്തിെൻറ ഏക വരുമാനം. അഭിരാം വാളകം സി.എസ്.ഐ ബധിരമൂക വിദ്യാലയത്തിലാണ് പഠിക്കുന്നത്. അയൽക്കാരും മറ്റുമാണ് ഇവർക്ക് മിക്കപ്പോഴും ഭക്ഷണവും കിടക്കാനിടവും നൽകുന്നത്. വീടിെൻറ ശോച്യാവസ്ഥയെതുടർന്ന് സർക്കാറിെൻറ ലൈഫ് മിഷൻ പദ്ധതിയിൽ പരിഗണിക്കാൻ നിരന്തരം പഞ്ചായത്തിലും ഗ്രാമസഭയിലും അപേക്ഷ നൽകിയിട്ടും മാനദണ്ഡം പാരയായി. ലൈഫ് മിഷൻ പദ്ധതിയുടെ മാനദണ്ഡപ്രകാരം കട്ടകെട്ടി ഓടിട്ട വീടുകളുള്ളവർക്ക് പുതിയ വീട് നൽകാൻ കഴിയില്ല. ഇതാണ് സുരക്ഷിതമായൊരു മേൽക്കൂരക്ക് കീഴിൽ അന്തിയുറങ്ങാനൊരു വീട് എന്ന സുമയുടെയും മകെൻറയും അപേക്ഷക്ക് മുന്നിൽ വിലങ്ങുതടിയായത്. പുതിയ സാഹചര്യത്തിൽ പ്രളയദുരിതാശ്വാസത്തിലുൾപ്പെടുത്തി ഇവർക്ക് വീട് നൽകാൻ അടിയന്തരനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരൻ പറഞ്ഞു. ഗ്രാമീണ ഓണവിപണികൾ ഉണരുന്നു പത്തനാപുരം: പ്രളയക്കെടുതിക്കുശേഷം ഗ്രാമീണ ഓണവിപണികൾ ഉണരുന്നു. നാടൻവിഭവങ്ങളുമായി കർഷകരും സജീവം. ഓണക്കാലത്തേക്കുള്ള എത്തക്കായ് വിപണികളിൽ സ്ഥാനംപിടിച്ചുകഴിഞ്ഞു. പൊതുവിപണികളെ അപേക്ഷിച്ച് ഗ്രാമീണ വിപണികളിലാണ് എത്തക്കുലകൾക്ക് ഏറെ ഡിമാൻഡ്. ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പൊതുവിപണിയിലെ കായ്വില പൊള്ളുന്നതാണ്. ഇപ്പോൾതന്നെ 60 മുതൽ 80 രൂപ വരെയാണ് വിലനിലവാരം. ഓണത്തിന് ആവശ്യക്കാർ വർധിക്കുന്നതോടെ വില ഇനിയും ഉയരാനാണ് സാധ്യത. ഇതിനിടെ ഇതരസംസ്ഥാനങ്ങളിൽ നിന്നും കുലകൾ എത്തുന്നുണ്ട്. അതിർത്തി കടന്നാൽ വില കച്ചവടക്കാർ നിശ്ചയിക്കുന്നതാണ് എന്നതാണ് അവസ്ഥ. തമിഴ്നാട്ടിൽ വിളവെടുപ്പ് കാലമായിട്ടും ഉയർന്ന വിലയിൽ മാറ്റം വരുത്താൻ വ്യാപാരികൾ തയാറല്ല. ഇതിന് ആശ്വാസം നൽകുന്നതാണ് ഗ്രാമീണമേഖലകളിലെ വിൽപന. പഞ്ചായത്തുകളുടെയും സ്വാശ്രയ കർഷകവിപണികളുടെയും നേതൃത്വത്തിൽ പ്രത്യേകം വിപണികൾ ഇക്കൊല്ലം ഒരുങ്ങിയിട്ടുണ്ട്. കർഷകർ എത്തിക്കുന്ന എത്തക്കുലകൾ പരസ്യമായി ലേലം ചെയ്യുകയാണിവിടെ ചെയ്യുന്നത്. ഇതിനാൽ പൊതുമാർക്കറ്റിലേതിലും കുറഞ്ഞവിലയ്ക്കാണ് സാധനങ്ങൾ വിൽക്കുക. സമീപപ്രദേശങ്ങളിലെ കാർഷികയിടങ്ങളിൽ വിളയിക്കുന്നതിനാൽ രാസവളപ്രയോഗവും കീടനാശിനിഉപയോഗവും കുറവായിരിക്കും. പിറവന്തൂർ, വിളക്കുടി, പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂർ പഞ്ചായത്തുകളിൽ എത്തക്കുലകൾക്കായി പ്രത്യേകം വിപണികൾ തന്നെ ഒരുങ്ങുന്നുണ്ട്. കർഷകർക്കും സാധാരണക്കാർക്കും നഷ്ടമുണ്ടാകാതെയാണ് ഗ്രാമീണവിപണികളുടെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story