Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 11:05 AM IST Updated On
date_range 20 Aug 2018 11:05 AM ISTപാതയോരത്ത് അപകടനിലയിലുള്ള മരങ്ങൾ മുറിച്ചുമാറ്റിത്തുടങ്ങി
text_fieldsbookmark_border
(ചിത്രം) പുനലൂർ: പാതയോരത്ത് അപകടനിലയിലുള്ള മരങ്ങൾ മുറിച്ച് മാറ്റിത്തുടങ്ങി. കിഴക്കൻമേഖലയിൽ ദേശീയപാത, പുനലൂർ-അഞ്ചൽ തുടങ്ങിയ റോഡ് വശത്തെ മരങ്ങളാണ് മുറിച്ചുമാറ്റുന്നത്. മഴയിലും കാറ്റിലും നിരവധി മരങ്ങൾ പിഴുതും ഒടിഞ്ഞും വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ദുരന്തനിവാരണപദ്ധതിയിൽെപടുത്തി കലക്ടറുടെ ഉത്തരവിനെ തുടർന്നാണ് മരം മുറിക്കുന്നത്. തെന്മല, ആര്യങ്കാവ് മേഖലയിൽ വനംവകുപ്പിെൻറ ചുമതലയിലുള്ള പാതയോരത്തെ മരങ്ങളും മുറിക്കുന്നുണ്ട്. കിഴക്കൻമേഖലയിൽ വെള്ളം ഒഴിഞ്ഞുതുടങ്ങി; ജനജീവിതം സാധാരണനിലയിലേക്ക് പുനലൂർ: പട്ടണത്തിലടക്കം കിഴക്കൻമേഖലയിലെ താഴ്ന്നപ്രദേശങ്ങളിൽ നിന്ന് വെള്ളം ഒഴിഞ്ഞതോടെ ജനജീവിതം സാധാരണനിലയിലേക്ക്. പുനലൂർ താലൂക്കിൽ ആരംഭിച്ച ദുരിതാശ്വാസക്യാമ്പുകൾ പിരിച്ചുവിട്ടുതുടങ്ങി. 18 ക്യാമ്പുകളിൽ നാലെണ്ണം ഞായറാഴ്ച പിരിച്ചുവിട്ടു. പുനലൂർ തൊളിക്കോട് സ്കൂളിെലയും ആര്യങ്കാവിലെ മൂന്ന് ക്യാമ്പുമാണ് പിരിച്ചുവിട്ടത്. നിലവിലുള്ള ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുെണ്ടന്ന് തഹസിൽദാർ ജയൻ എം. ചെറിയാൻ പറഞ്ഞു. മൂന്നുദിവസമായി മഴ ദുർബലമായതും തെന്മല ഡാമിലെ ഷട്ടർ കൂടുതൽ താഴ്ത്തിയതും പ്രളയക്കെടുതികൾക്ക് കൂടുതൽ ആശ്വാസമായി. പുനലൂർപട്ടണത്തിലെ വെട്ടിപ്പുഴ, മൂർത്തികാവ്, തൊളിക്കോട്, മണിയാർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ റോഡിൽ വെള്ളം കയറിയത് ഒഴുകിമാറി. കെ.എസ്.ആർ.ടി.സി മിക്കയിടത്തേക്കും കൂടുതൽ സർവിസ് തുടങ്ങി. ആര്യങ്കാവ് ആനകുത്തിവളവിൽ ദേശീയപാതയിലേക്ക് മരം വീണ് വൈദ്യുതിലൈനും പാതയിലെ ക്രാഷ് ബാരിയറും തകർന്നു. താലൂക്കിൽ ഇതിനകം ആയിരത്തോളം വീടുകൾ തകർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story